Latest News

പൈക്ക ജില്ലാ കായികമേള; കാഞ്ഞങ്ങാട് ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്മാര്‍

ഉദുമ: രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ (പൈക്ക) ജില്ലാ കായികമേളയില്‍ 77 പോയിന്റ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് ഓവറോള്‍ ചാമ്പ്യന്മാരായി. 75 പോയിന്റ് നേടിയ നീലേശ്വരം ബ്ലോക്ക് രണ്ടും, 68 പോയിന്റുമായി കാസര്‍കോട് ബ്ലോക്ക് മൂന്നും സ്ഥാനം നേടി.

ബ്ലോക്ക്തല മത്സരങ്ങളില്‍ കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിച്ചതിനുള്ള ബെസ്റ്റ് പഞ്ചായത്ത് ട്രോഫി കുറ്റിക്കോലിനും, ജില്ലാതല മത്സരങ്ങളില്‍ കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിച്ചതിനുള്ള ബെസ്റ്റ് ബ്ലോക്ക് പഞ്ചായത്തിനുള്ള ട്രോഫി കാഞ്ഞങ്ങാടും സ്വന്തമാക്കി.

അത്ലറ്റിക്സ് മത്സരം ഉദുമ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ എഡിഎം എച്ച് ദിനേശ സമ്മാനം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി അധ്യക്ഷയായി. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍ സ്വാഗതവും പി മധുസൂദനന്‍ നന്ദിയും പറഞ്ഞു.


മത്സരഫലം: ആദ്യരണ്ടു സ്ഥാനക്കാര്‍: കബഡി (ആണ്‍) നീലേശ്വരം, കാസര്‍കോട്. (പെണ്‍): കാസര്‍കോട്, പരപ്പ. വോളിബോള്‍ (ആണ്‍): കാസര്‍കോട്, നീലേശ്വരം. (പെണ്‍): നീലേശ്വരം, കാറഡുക്ക. ഫുട്ബോള്‍ (ആണ്‍): കാഞ്ഞങ്ങാട്, കാസര്‍കോട്. (പെണ്‍): കാറഡുക്ക, കാഞ്ഞങ്ങാട്. ഷട്ടില്‍ ആന്‍ഡ് ബാഡ്മിന്റണ്‍ (ആണ്‍): കാഞ്ഞങ്ങാട്, പരപ്പ. (പെണ്‍): പരപ്പ, കാഞ്ഞങ്ങാട്. അത്ലറ്റിക്സ് (ആണ്‍): കാസര്‍കോട്, നീലേശ്വരം. (പെണ്‍): പരപ്പ, കാസര്‍കോട്. ഹാന്‍ഡ്ബോള്‍ (ആണ്‍): നീലേശ്വരം, കാഞ്ഞങ്ങാട്. (പെണ്‍): നീലേശ്വരം, കാറഡുക്ക. ബാസ്കറ്റ്ബോള്‍ (ആണ്‍): നീലേശ്വരം, പരപ്പ. (പെണ്‍): നീലേശ്വരം, കാഞ്ഞങ്ങാട്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.