മലപ്പുറം: എടരിക്കോട് മാരകായുധങ്ങള്‍ ഘടിപ്പിച്ച ബൈക്ക് പിടികൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. യാത്രക്കാരെ കൊലപ്പെടുത്താനും ഷോക്കടിപ്പിക്കാനും പറ്റുന്ന രീതിയിലുള്ള ആയുധങ്ങളും ഇലക്‌ടിക് സംവിധാനവും ഘടിപ്പിച്ച ബൈക്കാണു കഴിഞ്ഞ ദിവസം കോട്ടയ്‌ക്കല്‍ പോലീസ് എടരിക്കോടുനിന്നു കസ്‌റ്റഡിയിലെടുത്തത്. മുന്‍വശത്തെ ടയറിനു മുകളിലായി കൂര്‍ത്ത മുള്ളുപോലുള്ള ഇരുമ്പുകമ്പികളും ഇരുവശങ്ങളില്‍ മൂര്‍ച്ചയുള്ള ബ്ലേഡുകളും ചുറ്റിലും മൂര്‍ച്ചയുള്ള സ്‌റ്റീല്‍ കമ്പികളും ഘടിപ്പിച്ചിട്ടുണ്ട്.
പിന്‍ചക്രത്തിന്റെ മധ്യത്തില്‍ കനത്ത ഷോക്കേല്‍പ്പിക്കാനാകുന്ന വിധത്തില്‍ സജ്‌ജീകരിച്ച കോപ്പര്‍ കോയിലുകള്‍, വണ്ടി ഓടിക്കുമ്പോള്‍ തീപ്പൊരി പാറും വിധമുള്ള ഇലക്‌ട്രിക് സംവിധാനം, സ്‌പര്‍ശിച്ചാല്‍ ഷോക്കേല്‍പ്പിക്കുന്ന പുകക്കുഴല്‍, അരികിലൂടെ പോകുന്ന യാത്രക്കാരനെ പോലും ഷോക്കേല്‍പ്പിക്കാനും അപായപ്പെടുത്താനുമുള്ള സജ്‌ജീകരണം തുടങ്ങിയ പരിഷ്‌കാരങ്ങളാണു ബൈക്കില്‍ വരുത്തിയിട്ടുള്ളത്. ബൈക്ക് കസ്‌റ്റഡിയിലെടുത്തെങ്കിലും ഉടമയെ പിടികൂടിയിട്ടില്ല. വായിക്കാന്‍ പറ്റാത്ത വിധമാണു നമ്പര്‍ പ്ലേറ്റ്. അതിനാല്‍ നമ്പര്‍ തിരിച്ചറിയാന്‍ കഴിയില്ല. തിരൂര്‍ ആര്‍.ടി. ഓഫീസിലാണ് ഇതു രജിസ്‌റ്റര്‍ ചെയ്‌തതെന്നു വ്യക്‌തമായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയയുമാണ് ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നത്.
കോട്ടയ്‌ക്കല്‍ നഗരത്തിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തുംവിധം ഓടിച്ചിരുന്ന ബൈക്ക് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പോലീസ് നിരീക്ഷിണത്തിലായിരുന്നു. ഇതിനിടയിലാണ് എടരിക്കോട് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഉടമ ഉടന്‍ കസ്‌റ്റഡിയിലാകുമെന്നാണു സൂചന. മുക്കാല്‍ ലക്ഷത്തിലധികം വില വരുന്നതാണു ബൈക്ക്.
Keywords: Malappuram, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പിന്‍ചക്രത്തിന്റെ മധ്യത്തില്‍ കനത്ത ഷോക്കേല്‍പ്പിക്കാനാകുന്ന വിധത്തില്‍ സജ്‌ജീകരിച്ച കോപ്പര്‍ കോയിലുകള്‍, വണ്ടി ഓടിക്കുമ്പോള്‍ തീപ്പൊരി പാറും വിധമുള്ള ഇലക്‌ട്രിക് സംവിധാനം, സ്‌പര്‍ശിച്ചാല്‍ ഷോക്കേല്‍പ്പിക്കുന്ന പുകക്കുഴല്‍, അരികിലൂടെ പോകുന്ന യാത്രക്കാരനെ പോലും ഷോക്കേല്‍പ്പിക്കാനും അപായപ്പെടുത്താനുമുള്ള സജ്‌ജീകരണം തുടങ്ങിയ പരിഷ്‌കാരങ്ങളാണു ബൈക്കില്‍ വരുത്തിയിട്ടുള്ളത്. ബൈക്ക് കസ്‌റ്റഡിയിലെടുത്തെങ്കിലും ഉടമയെ പിടികൂടിയിട്ടില്ല. വായിക്കാന്‍ പറ്റാത്ത വിധമാണു നമ്പര്‍ പ്ലേറ്റ്. അതിനാല്‍ നമ്പര്‍ തിരിച്ചറിയാന്‍ കഴിയില്ല. തിരൂര്‍ ആര്‍.ടി. ഓഫീസിലാണ് ഇതു രജിസ്‌റ്റര്‍ ചെയ്‌തതെന്നു വ്യക്‌തമായിട്ടുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയയുമാണ് ഇത്തരം ബൈക്കുകള്‍ ഉപയോഗിക്കുന്നത്.
കോട്ടയ്‌ക്കല്‍ നഗരത്തിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തുംവിധം ഓടിച്ചിരുന്ന ബൈക്ക് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പോലീസ് നിരീക്ഷിണത്തിലായിരുന്നു. ഇതിനിടയിലാണ് എടരിക്കോട് ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഉടമ ഉടന്‍ കസ്‌റ്റഡിയിലാകുമെന്നാണു സൂചന. മുക്കാല്‍ ലക്ഷത്തിലധികം വില വരുന്നതാണു ബൈക്ക്.

No comments:
Post a Comment