Latest News

അപവാദ പ്രചരണം: സിപിഎം വനിതാ പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവും ആശുപത്രിയില്‍

വെള്ളരിക്കുണ്ട്: അപവാദ പ്രചരണത്തെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ സിപിഎം വനിതാ പഞ്ചായത്ത് മെമ്പര്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാവിനും പരിക്കേറ്റു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ 16ാം വാര്‍ഡ് മെമ്പറും ചിറ്റാരിക്കാല്‍ പെരളത്തെ സുധാകരന്റെ ഭാര്യയുമായ ബിന്ദു, യൂത്ത് കോണ്‍ഗ്രസ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് പി വി രതീഷ് (30) എന്നിവര്‍ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. ബിന്ദുവിനെ ചെറുപുഴ ആശുപത്രിയിലും രതീഷിനെ കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം ബിന്ദുവും ഭര്‍ത്താവ് സുധാകരനും മകനും വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദ്ദിച്ചുവെന്നാണ് രതീഷിന്റെ പരാതി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിനെ കുറിച്ച് ഫോണില്‍ വിളിച്ച് ചോദിച്ചിരുന്നുവെന്നും ഇതില്‍ പ്രകോപിതയായ ബിന്ദു ഭര്‍ത്താവിനെയും മകനെയും കൂട്ടിവന്ന് വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നും രതീഷ് പരാതിപ്പെട്ടു. 

അതേ സമയം രതീഷ് മര്‍ദ്ദിച്ചുവെന്നാണ് ബിന്ദുവിന്റെ പരാതി. രതീഷും ബിന്ദുവും ബന്ധുക്കളാണ്. സംഭവം സംബന്ധിച്ച് ബിന്ദുവിനും രതീഷിനുമെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു.
രതീഷിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് തള്ളിക്കളയണമെന്നും യുവാവിനെ ആക്രമിച്ചവരെ നിയമത്തിനു മുന്നല്‍ കൊണ്ടുവരണെമന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.