കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പുനരധിവാസത്തിലൂന്നി എന്‍വിസാജിന്റെ സഹജീവനം ഒരുക്കുന്ന ഓരോ വീട്ടിലും ഓരോ കറിവേപ്പ് പദ്ധതി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര നായിക ലീലാകുമാരി യമ്മയുടെ പെരിയയിലെ വീട്ടില്‍ തുടക്കമായി.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും വരുന്ന കീടനാശിനി തളിച്ച കറിവേപ്പിലയില്‍ നിന്നും മോചനം നേടാന്‍ ഓരോ വീട്ടിലും ഓരോ കറിവേപ്പ് എന്ന ലക്ഷ്യത്തോടെയാണ് എന്‍വിസാജ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
എന്‍വിസാജ് മാനേജിങ്ങ് ട്രസ്സറി ഹസ്സന്‍ മാങ്ങാട് ആദ്ധ്യഷം വഹിച്ചു, ലീലാകുമാരിയമ്മ സ്വന്തം വീട്ടു മുറ്റത്തെ കറിവേപ്പില തോട്ടത്തില്‍ നിന്നും തയ്യാറാക്കിയ കറിവേപ്പ് തൈ എഴുത്തുകാരിയും അധ്യാപികയുമായ കെ.ഉഷ, ജൂവൈരിയ, കുരുമ്പി എന്നിവര്‍ക്ക് കൈമാറിക്കൊട്ട് ഓരോ വീട്ടിലും ഓരോ കറിവേപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
അബുതായ് യോഗം ഉദ്ഘാടനം ചെയ്തു. കൊട്ടേട്ടന്‍, പ്രെഫ ശ്യാം, എ.പി.മുത്തു ടീച്ചര്‍, അനന്തന്‍, ഗുരുമഠം നാരായണന്‍വൈദ്വര്‍, മൊയ്തീന്‍ പൂവടുക്ക, എം.എ.റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. കറിവേപ്പു തൈകള്‍ ആവശ്യമുള്ളവര്‍ 0467 2234721 എന്ന നമ്പറില്‍ പകല്‍ സമയത്ത് ബന്ധപ്പെടാം.


No comments:
Post a Comment