Latest News

സ്വാശ്രയ ഭാരത് 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം സമാപിച്ചു

പടന്നക്കാട്: ശാസ്ത്ര അറിവുകള്‍ സ്വായത്തമാക്കാന്‍ അനവധി മാര്‍ഗങ്ങള്‍ ഇന്നുണ്ട് അവ ഉപയോഗപ്പെടുത്താന്‍ എല്ലാവരും തയ്യാറാകണമെന്ന് യെനിപ്പോയ യുണിവേവ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ചന്ദ്രമോഹന്‍ പറഞ്ഞു. 

സ്വദേശീ ശാസ്ത്ര പ്രസ്ഥാനം കേരള കാര്‍ഷിക സര്‍വ്വകലാശാല, സി.പി.സി.ആര്‍.ഏ, സിയുകെ എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സ്വാശ്രയ ഭാരത് 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്വാശ്രയ ഭാരത് കോ.ചെയര്‍മാന്‍ ഡോ. എം ഗോവിന്ദന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച പരിപാടികളുടെ റിപ്പോര്‍ട്ടുകള്‍ ജനറല്‍ സെക്രട്ടറി ഡോ. പി. ആര്‍. ഗുരേഷ്, ഡോ. ജാസ്മിന്‍ എം ഷാ, ഡോ. പി. എ. സിനു, ഡോ. ആര്‍ ഉഷാകുമാരി, ഡോ. വി. ബി. സമീര്‍കുമാര്‍, ഡോ. ആര്‍. ഐ..വിജി, ഡോ.ആര്‍.സുജാത, ഡോ.ജിനി ആന്റണി, ഡോ.യു ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ അവതിപ്പിച്ചു.
എന്‍.പി.ഒ.എല്‍. ഡയറക്ടര്‍ എസ്. അനന്ത നാരായണന്‍ വിക്രം സാരാബായി സ്മാരക പ്രഭാഷണം നടത്തി. ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ.എസ്. കെ.മല്‍ഹോത്ര, ഡോ. സി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. സമ്മാനങ്ങള്‍ മേള ചെയര്‍മാന്‍ കെ.ദാമോദരന്‍ വിതരണം ചെയ്തു. വിജ്ഞാന്‍ ഭാരതി ജനറല്‍ സെക്രട്ടറി വിവേകാനന്ദ പൈ, കെ.പി. ജയരാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

എസ്.എസ്. എം. കെ.പ്രസിഡന്റ ഡോ. കെ മുരളീധരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. രാജേന്ദ്രപിള്ളാഗട്ട നന്ദിയും പറഞ്ഞു. . 

അഞ്ചുനാളായി കാസര്‍കോടിന്റെ മണ്ണില്‍ ഒരുക്കിയ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ശാസ്ത്രമേഖലയിലെ പുത്തന്‍ അറിവുകള്‍ പരിചയപ്പെടുത്തി .വടക്കേ മലബാറില്‍ ശാസ്ത്രാത്ഭുത ലോകം വിരിയിച്ച സ്വാശ്രയ ഭാരത് 2014 ന് കേരള കാര്‍ഷിക സര്‍വ്വകലാശാല അങ്കണത്തില്‍ തിരശ്ശീല വീണു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.