Latest News

ആര്‍ എസ് സി ദമ്മാം സോണ്‍ സാഹിത്യോത്സവ് 101 അംഗ സ്വാഗത സംഘമായി

ദമ്മാം: മാപ്പിള കലകളുടെ തനത് ശൈലിയും തനിമയും സംരക്ഷിക്കുന്ന കലാ സാഹിത്യ മത്സരമായ ആര്‍ എസ് സി ദമ്മാം സോണ്‍ തല മത്സര പരിപാടി ഒക്ടോബര്‍ 30, 31 എന്നീ തിയ്യതികളില്‍ നടക്കും. യൂനിറ്റ് തലം മുതല്‍ സെക്ടറ് തലം വരെ മത്സരങ്ങളില്‍ മികവ് തെളിയിക്കുന്ന പ്രതിഭകളാണ് സോണ്‍ സാഹിത്യോല്‌സവില്‍ മാറ്റുരക്കുന്നത്. 

മാപ്പിള കലകള്‍ക്കു പുറമേ ചിത്ര രചന, ഗണിത കേളി, ഭാഷ കേളി, ഡിജിറ്റല്‍ ദിസൈനിഗ് തുടങ്ങി നാല്പ്പതോളം വ്യതസ്ത ഇനങ്ങളില്‍ ആദാമ, അല്‍ റബീഅ, മദീനതുല്‍ ഉമ്മാല്‍, ടൊയോട്ട എന്നീ നാല് സെക്ടരുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 400 ഓളം മത്സരാര്‍ഥികല്‍ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സോണ്‍ ചെയര്‍മാന്‍ ഇസ്ഹാഖ് മിസ്ബാഹിയുടെ അധ്യക്ഷതയില്‍ ചേര്ന്ന കണ്‍വെന്‍ഷന്‍ ഐ സി എഫ് ദമ്മാം സെന്ട്രല്‍ ഉപാധ്യക്ഷന്‍ യൂസുഫ് സഅദി അഫ്‌സലി ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ സഖാഫി, മഹമൂദ് സഖാഫി, സലിം ഓലപ്പീടിക, കബീര്‍ സഖാഫി പാലക്കാട് പ്രസംഗിച്ചു. ലത്തീഫ് പള്ളത്തടുക്ക സ്വാഗതവും നൌഷാദ് പുതിയങ്ങാടി നന്ദിയും പറഞ്ഞു. 

ഭാരവാഹികളായി അബ്ദുറഹിമാന്‍ സഖാഫി (ചെയര്‍മാന്‍), യൂസുഫ് സഅദി അഫ്‌സലി, യൂസുഫ് സഅദി അയ്യങ്കേരി (വൈസ് ചെയര്‍മാന്‍) മൊയ്തു മുസ്ലിയാര്‍ വയനാട് (കണ്‍വീനര് ) റാഷിദ് കോഴിക്കോട്, അബ്ദുള്ള വിളയില്‍ (ജോ. കണ്‍വീനര്‍) ഷാജഹാന്‍ കരുനാഗപ്പള്ളി (ട്രഷറര്‍) വിവിധ സബ് കമ്മിറ്റികള്‍ക്കു വേണ്ടി സയ്യിദ് ശുകൂര്‍ തങ്ങള് (സാമ്പത്തികം), അബ്ബാസ് തെന്നല (വേദിയും വെളിച്ചവും), മുഹമ്മദ് അലി വേങ്ങര ( ഭക്ഷണം), നാസര് മസ്താന്‍മുക്ക് (സ്വീകരണം) , അബ്ദുറഹിമാന്‍ പുതനത്താനീ (ഗതാഗതം ), കെ എം കെ മഴൂര് (പ്രചരണം), ഫൈസല്‍ വേങ്ങാട് (സന്നദ്ധ സേവകര്‍), അഷ്‌റഫ് പട്ടുവം (സമ്മാനം) നൌഷാദ് പുതിയങ്ങാടി (കലാ മത്സരം) എന്നിവരെ തിരഞ്ഞെടുത്തു


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.