Latest News

പ്രവര്‍ത്തകര്‍ക്ക് വിവാഹ പെരുമാറ്റ ചട്ടവുമായി എം.എസ്.എഫ്

കോഴിക്കോട്: വിവാഹ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുന്ന മുസ്‌ലിം ലീഗിന് ചുവട് പിടിച്ച് പ്രവര്‍ത്തകര്‍ക്ക് വിവാഹ പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തുവാന്‍ എം എസ് എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഹബീബ് സെന്ററില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.പാര്‍ട്ടിയുടെ ഇഛാശക്തിയുളള തീരുമാനത്തിന് സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ച എം എസ് എഫ് പുതിയ തലമുറയില്‍ ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനും അനാചാരങ്ങള്‍ക്കും എതിരെയുളള ബോധംവല്‍കരണത്തിന്റെ ഭാഗമായിട്ടാണ് പെരുമാറ്റ ചട്ടം ഏര്‍പ്പെടുത്തിയത്.

മംഗല്യ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങായി നില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ആര്‍ഭാടരഹിതവും ലളിതവുമായ വിവാഹങ്ങളാണ് നടത്തേണ്ടത്. ക്ഷണക്കത്ത്, വസ്ത്രങ്ങള്‍, ഭക്ഷണം, ഡക്കറേഷന്‍ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മിതത്വം ഉണ്ടാകണം. വിവാഹവുമായി ബന്ധപ്പെട്ട് നിക്കാഹ് അല്ലാത്ത യാതൊരു ചടങ്ങുകളും ആചാരങ്ങളും ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.
വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ആളുകളെയും പരിമിതപ്പെടുത്തണം. അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ ക്ഷണിച്ചാല്‍ മതി.

നേതാക്കള്‍, മന്ത്രിമാര്‍, എം എല്‍ എമാര്‍ എന്നിവരെ പങ്കെടുപ്പിക്കണമെന്ന നിര്‍ബന്ധം ഒഴിവാക്കണം. പടക്കം, വാദ്യ മേളം, ചെണ്ടമേളം, ഗാനമേള തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കണം. വരന്റെയും വധുവിന്റെയും കൂടെ പോകുന്നവരുടെ എണ്ണം പരിമിതപ്പടുത്തണം. വധുവിന്റെ വീട്ടുകാരുടെ പണം ഈടാക്കി നടത്തുന്ന ഒരുവിധ ചടങ്ങുകളും പാടില്ല. വടക്കന്‍ കേരളത്തില്‍ വ്യാപകമായികാണുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള അറകള്‍ ഒരുക്കല്‍ ഒഴിവാക്കണം. 

സംസ്ഥാന പ്രസിഡണ്ട് ടി പി അഷറഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദ്, ഭാരവാഹികളായ എന്‍. കെ ഹഫ്‌സല്‍ റഹ്മാന്‍, ഹാരിസ് കരമന, ഷെമീര്‍ ഇടിയാട്ടേല്‍, ഫാസില്‍ ടി.എ, മാടാല മുഹമ്മദലി, സി.എച്ച് ഫസല്‍, അസീസ് കളത്തൂര്‍ സംസാരിച്ചു.

Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.