ഉദുമ: ഉദുമ മാങ്ങാട്ടെ സി പി എം പ്രവര്ത്തകന് എം വി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ കേരള ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഈ കേസിന്റെ വിചാരണ 20 ന് ജില്ലാ സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരുന്നതാണ്.
കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി വിചാരണനടപടികള്‍ നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.
കഴിഞ്ഞ മാസം ഈ കേസിന്റെ വിചാരണ തുടങ്ങാനിരുന്നതാണ്. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നു വരുന്നതായി ബാലകൃഷ്ണന്റെ ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ജില്ലാ സെഷന്‍സ് കോടതിയെ അറിയിക്കുകയും വിചാരണ നടപടികള്‍ താത്കാലികമായി നീട്ടി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോടതി ഇത് അംഗീകരിക്കുകയും വിചാരണനടപടി മാറ്റിവെക്കുകയുമായിരുന്നു. എന്നാല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ 20 ന് തുടങ്ങാന്‍ ജില്ലാ സെഷന്‍സ് കോടതി തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് വിചാരണ നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment