പെരിയ: കുണിയ ചെരുമ്പയിലെ ദേശീയ പാതയ്ക്കരികിലുള്ള വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൈവളിഗെ ബായിക്കട്ടയിലെ മഞ്ചംതൊടിയില്‍ കിരണിനെയാണ് (24) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിരണിനെ ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി.
കക്കാനെത്തി; നാട്ടുകാര്‍ പിടിച്ച് തെങ്ങില്‍ കെട്ടി
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
പൈവളിഗെ ബായിക്കട്ടയിലെ മഞ്ചംതൊടിയില്‍ കിരണിനെയാണ് (24) ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കിരണിനെ ശനിയാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ ചെരുമ്പയിലെ ഖയറുന്നീസയുടെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് കിരണ്‍ നാട്ടുകാരുടെ പിടിലായത്. ഖയറുന്നീസയും കുടുംബവും വീട് പൂട്ടി എറണാകുളത്തേക്ക് പോയതായിരുന്നു.
ഈ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് കിരണ്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ ശബ്ദം കേട്ട് എത്തിയ പരിസരവാസികള്‍ യുവാവിനെ കൈയ്യോടെ പിടികൂടുകയും തെങ്ങില്‍ കെട്ടിയിടുകയുമായിരുന്നു.
ഈ വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് കിരണ്‍ പിക്കാസ് ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെ ശബ്ദം കേട്ട് എത്തിയ പരിസരവാസികള്‍ യുവാവിനെ കൈയ്യോടെ പിടികൂടുകയും തെങ്ങില്‍ കെട്ടിയിടുകയുമായിരുന്നു.
മൂന്നംഗ മോഷണ സംഘത്തിനൊപ്പം കാറിലാണ് താന്‍ ഇവിടെ എത്തിയതെന്നും കവര്‍ച്ച നടത്തിയ ശേഷം അതേകാറില്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് കിരണ്‍ നാട്ടുകാരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ആളുകള്‍ ഓടികൂടുന്നത് കണ്ട് മൂന്നംഗ സംഘം കാറില്‍ കടന്നുകളയുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ പോലീസ് മോഷണസംഘം സഞ്ചരിക്കുകയായിരുന്ന കാറിനെ പിന്തുടരുകയും പോലീസ് പിടിയിലാകുമെന്ന് ഭയന്ന സംഘം ചാലിങ്കാലിലെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കാര്‍ ഉപേക്ഷിച്ച് ഓടി മറയുകയുമായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത പോലീസ് വെളളിയാഴ്ച രാവിലെയാണ് കവര്‍ച്ചാശ്രമം നടന്ന വീട്ടിലെത്തിയത്. തെങ്ങില്‍ കെട്ടിയിട്ട നിലയിലായിരുന്ന കിരണിനെ നാട്ടുകാര്‍ സ്വതന്ത്രനാക്കിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു.
കിരണ്‍ കവര്‍ച്ചയ്ക്ക് കൊണ്ടുവന്ന പിക്കാസ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വീട്ടുടമസ്ഥയായ ഖയറുന്നീസ സ്ഥലത്തില്ലാതിരുന്നതിനാല്‍ സഹോദരന്‍ ലത്തീഫാണ് കവര്‍ച്ചാശ്രമം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്.
രക്ഷപ്പെട്ട മൂന്നംഗസംഘത്തെ കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കിരണ്‍ ഇതിനുമുമ്പ് മദ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് എക്‌സൈസിന്റെ പിടിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം കിരണ്‍ മോഷണസംഘവുമായി ബന്ധം സ്ഥാപിക്കുകയും ആദ്യമായി മോഷണത്തിന് ഇറങ്ങുകയുമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കിരണിന്റെ മോഷണ ശ്രമം പാളുകയാണുണ്ടായത്.


No comments:
Post a Comment