Latest News

കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ: ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാങ്ങാട് സംഗമം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. 

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപിനാഥന്‍ പരിപാടി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് മെമ്പര്‍ ടി.എ അഹമ്മദ് ഷാഫി., ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്ത മെമ്പര്‍് പാദൂര്‍ കുഞ്ഞാമുഹാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള, വാര്‍ഡ് മെമ്പര്‍ ഹമീദ് മാങ്ങാട്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ്, ഡോ.ഇ.മോഹനന്‍, ഡോ. എം.സി.വിമല്‍രാജ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത ഗുരുദാസ് എന്നിവര്‍ പ്രസംഗിച്ചു. ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡേ.എം.മുഹമ്മദ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.അശോകന്‍ നന്ദിയും പറഞ്ഞു.
ക്യാമ്പിന് ഡോ. ലതീഷ് കുമാര്‍ നേതൃത്വം നല്‍കി. 75 പേര്‍ സ്ത്രീരോഗ വിഭാഗത്തിലും 39 പേര്‍ വായിലെ കാന്‍സര്‍രോഗ പരിശോധനയ്ക്കും 75 പേര്‍ ജനറല്‍ വിഭാഗത്തിലും പരിശോധനയ്ക്ക് വിധേയരായി . 56 പേരുടെ സാമ്പിളുകള്‍ പാപ്‌സ്മിയര്‍ പരിശോധനയ്ക്ക് എടുത്തു. 

15ന് നീലേശ്വരം, 18ന് കീഴൂര്‍ ഫിഷറീസ് സ്‌കൂള്‍, ഒക്‌ടോബര്‍ 21 ന് ചിറ്റാരിക്കാല്‍ പ്രാഥമികാരോഗ്യകേന്ദ്രം, 24.ന് സാംസ്‌ക്കാരിക നിലയം ചാലക്കുന്ന്, കാസര്‍കോട്, 27.ന് മുള്ളേരിയ, 28 ന് ബദിയഡുക്ക, 30ന.് പല്ലൂര്‍, നവംബര്‍ അഞ്ചിന് പി.എച്ച്.സി ബേഡഡുക്ക, 10.ന് പൂടംകല്ലില്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.