മാവുങ്കാല്‍: മാരകരോഗങ്ങള്‍ ബാധിച്ച് ദുരിത ജീവിതം നയിക്കുന്ന ദമ്പതികള്‍ ഉദാരമതികളുടെ കനിവ് തേടുന്നു. പുല്ലൂര്‍ കൊടവലം പടാങ്കോട്ടെ കെ വി കേളു (55)വും ഭാര്യ നാരായണിയു (50)മാണ് രോഗത്താല്‍ വലയുന്നത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നിര്‍ദ്ധന കുടുംബമായതിനാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുന്നില്ല. ഏകമകനായ ഗിരീഷ് കൂലിവേല ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. എന്നാല്‍ ഈ വരുമാനം കുടുംബത്തിന്റെ പട്ടിണി അകറ്റാന്‍ പോലും തികയുന്നില്ല. ദിവസവും മരുന്നിന് തന്നെ നല്ല തുക വേണ്ടിവരുന്നുണ്ട്.
കേളുവിനെ മാരാകരോഗമായ കാന്‍സറാണ് ദുരിതത്തിലാഴ്ത്തുന്നത്. തൊണ്ടയിലെ കാന്‍സര്‍ കാരണം കേളുവിന് ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല.
ക്ഷയരോഗമാണ് നാരായണിയെ വലയ്ക്കുന്നത്. രണ്ട് പേരുടേയും ചികിത്സയ്ക്ക് ഭീമമായ തുക തന്നെ വേണ്ടിവരുന്നുണ്ടെങ്കിലും മകന് ഗിരീഷ് ഇതിനാവശ്യമായ പണം കിട്ടാതെ നെട്ടോട്ടമോടുകയാണ്. ഈ സാഹചര്യത്തില്‍ കേളുവിന്റെയും നാരായണിയുടെയും ചികിത്സയ്ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിന് നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി
കോട്ടപ്പാറ വിജയബാങ്കില്‍ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍: 208601011001280. (ഐഎഫ്സി കോഡ്: വി ഐ ജെ ബി 0002086) ഫോണ്‍: 8547965162, 9656703330.
No comments:
Post a Comment