കാഞ്ഞങ്ങാട് : അയല്‍വാസിയായ യുവാവിനോടൊപ്പം വീടുവിട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ കോടതി മഹിളാമന്ദിരത്തിലേക്കയച്ചു. അരയി പാലക്കാലിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി സുമിത(20)യാണ് അയല്‍വാസിയും ബി കോം വിദ്യാര്‍ത്ഥിയുമായ ഇര്‍ഷാദിനോടൊപ്പം കഴിഞ്ഞദിവസം നാടുവിട്ടത്.
ഇരുവരും പ്രണയത്തിലായിരുന്നു. ചീമേനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പതിവുപോലെ കോളേജിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അന്ന് കോളേജിലെത്തിയ പെണ്‍കുട്ടി പതിനൊന്ന് മണിയോടെ കോളേജില്‍ നിന്നിറങ്ങുകയും അവിടെ കാത്തിരിക്കുകയായിരുന്ന യുവാവിനോടൊപ്പം സ്ഥലം വിടുകയായിരുന്നു.
വൈകുന്നേരം ഏറെ വൈകിയിട്ടും പെണ്‍കുട്ടി തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ യുവാവും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായതായി വ്യക്തമായി. ഇതേ തുടര്‍ന്ന് പെണ്‍ കുട്ടിയുടെ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടുകാരും ബന്ധുക്കളും പോലീസും വ്യാപകമായി തിരച്ചില്‍ നടത്തി വരുന്നതിനിടയില്‍ ബുധനാഴ്ച സന്ധ്യയോടെ പുതിയകോട്ടയിലെ അഭിഭാഷകനോടൊപ്പം ഇരുവരും ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയോട് ഏറെ നേരം സംസാരിച്ചുവെങ്കിലും യുവാവിനെ ഒഴിവാക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.
പെണ്‍കുട്ടി പോലീസില്‍ ഹാജരായ വിവരമറിഞ്ഞ് നൂറു കണക്കിന് നാട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുന്നിലെത്തി.
പെണ്‍കുട്ടി പോലീസില്‍ ഹാജരായ വിവരമറിഞ്ഞ് നൂറു കണക്കിന് നാട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുന്നിലെത്തി.
പെണ്‍കുട്ടി വീട്ടുകാരുടെ തീരുമാനവും നിര്‍ദ്ദേശവും അംഗീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെ രാത്രി 10 മണിയോടെ പെണ്‍കുട്ടിയെയും യുവാവിനെയും പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജ്‌സ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയില്‍ ഹാജരാക്കി.
താന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവാവിനോടൊപ്പം പോകാനാണ് താത്പര്യമെന്നും വീട്ടുകാരോടൊപ്പം പോകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും പെണ്‍കുട്ടി മജ്‌സ്‌ട്രേറ്റിനെ അറിയിച്ചതോടെ പെണ്‍കുട്ടിയെ യുവാവിനോടൊപ്പം വിടാതെ രണ്ടു ദിവസത്തേക്ക് പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
വെളളിയാഴ്ച വരെ പെണ്‍കുട്ടിക്ക് മഹിളാ മന്ദിരത്തില്‍ കഴിയാം. പിന്നീട് സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്ത് യുവതിക്ക് മഹിളാമന്ദിരത്തില്‍ നിന്ന് സ്വമേധയാ ഇറങ്ങാം.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment