ചെറുവത്തൂര്‍: ഇക്കഴിഞ്ഞ തിരുവോണനാളില്‍ രാത്രി ഭര്‍തൃമതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സഹോദര തുല്യനായ യുവാവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ചെറുവത്തൂര്‍ കൊടക്കാട്ടെ വേണുവിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
തിരുവോണദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം വീണ്ടും മദ്യപിക്കുകയും തുടര്‍ന്ന് ഭാര്യയുമായി വഴക്ക് കൂടുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റ 24കാരിയായ യുവതി മകനെയും കൊണ്ട് അടുത്തുള്ള പിതൃസഹോദരന്റെ വീട്ടില്‍ അഭയം തേടുകയാണുണ്ടായത്. ഭര്‍ത്താവിന്റെ മര്‍ദ്ദനം ഭയന്ന് യുവതി മകനൊപ്പം പിതൃസഹോദരന്റെ വീട്ടില്‍ തന്നെ കിടന്നുറങ്ങുകയായിരുന്നു.
അര്‍ധരാത്രി പിതൃസഹോദര പുത്രനായ വേണു കിടപ്പുമുറിയില്‍ കയറി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പിറ്റേദിവസം ഭര്‍തൃവീട്ടില്‍ തിരിച്ചെത്തിയ യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും വേണുവിന്റെ പിതാവ് എത്തി ഈ വിഷയത്തിന്റെ പേരില്‍ യുവതിയെ മര്‍ദ്ദിച്ചു.
പരിക്കേറ്റ് കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ ചികിത്സയിലായ യുവതി വേണുവിനെതിരെ ബലാല്‍സംഗത്തിനും വേണുവിന്റെ പിതാവിനെതിരെ മര്‍ദ്ദനത്തിനും ചന്തേര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പിന്നീട് ഇരുവരേയും അറസ്റ്റ് ചെയ്തു. രണ്ട് പേരെയും ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തുവെങ്കിലും വേണുവിന്റെ പിതാവിന് പിന്നീട് ജാമ്യം ലഭിച്ചു. ഹൊസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് വേണു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment