കൊടങ്ങല്ലൂര്‍: പലപ്പോഴും ലോട്ടറി എടുക്കുമ്പോള്‍ ഭാഗ്യദേവത കടാക്ഷിക്കുമെന്ന് മേത്തല ഉണ്ടേക്കടവ് പ്രജോഷ് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുമായിരുന്നു. ഒടുവില്‍ ഭാഗ്യദേവത പ്രജോഷിനെ കടാക്ഷിച്ചപ്പോള്‍ ഭാഗ്യം ദൗര്‍ഭാഗ്യത്തിന് വഴിമാറി. സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി 65 ലക്ഷം ലഭിച്ചെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ സന്തോഷത്തോടെ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് സന്തോഷം ദൗര്‍ഭാഗ്യത്തിന് വഴിവെച്ചത്.
ലോട്ടറി ടിക്കറ്റ് കളിക്കുന്നതനിടെ ഒരു വയസ് പ്രായമായ മകന്‍ കീറിയെറിയുകയായിരുന്നു. പരിശോധനയ്ക്ക് ഒടുവില്‍ മകന്‍ കീറിയെറിഞ്ഞ ടിക്കറ്റിന്റെ ബാക്കി ലഭിക്കുകയായിരുന്നു. നെടുകെയും കുറുകെയും കീറിയെറിഞ്ഞ ടിക്കറ്റിലെ ബാര്‍കോഡ് നശിച്ചിരുന്നില്ല.
ചെറിയ തുക ലഭിച്ച ലോട്ടറി ടിക്കറ്റുകള്‍ കീറിപോയാല്‍ അന്വേഷണം നടത്തി ജില്ലാതലത്തില്‍ സമ്മാനത്തുക വിതരണം ചെയ്യാറുണ്ട്. ലോട്ടറി വകുപ്പ് ഡയറക്ടറായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുക. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ സ്ത്രീയില്‍ നിന്നാണ് പ്രജോഷ് സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറി വാങ്ങിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment