Latest News

അസുഖത്തെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

നീലേശ്വരം: അസുഖത്തെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടപ്പുറം സി എച്ച് സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയും അബ്ദുല്ല-നഫീസ ദമ്പതികളുടെ മകളുമായ പി കെ സബീന (15)യാണ് മരിച്ചത്.
സഹോദരങ്ങള്‍ : പി കെ ഉനൈസ്, പി കെ ഉമീറ, പി കെ നദീറ.

കോട്ടപ്പുറം ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് പുഴക്കര റഹിമിന്റെ സഹോദരി പുത്രിയാണ് സബീന. വിവരമറിഞ്ഞ് നീലേശ്വരം ചെയര്‍പേഴ്‌സണ്‍ ഗൗരി, കൗണ്‍സിലര്‍മാരായ ഇബ്രാഹിം പറമ്പത്ത്, പുരുഷോത്തമന്‍, കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം സി ഖമറുദ്ദിന്‍, എ ജി സി ബഷീര്‍, വി കെ ബാവ, ബഷീര്‍ വെള്ളിക്കോത്ത്, എന്‍ എ ഖാലിദ്, ചിത്താരി അബ്ദുല്‍റഹ്മാന്‍, എം ടി പി അബ്ദുല്‍കരിം, എം എ ഇബ്രാഹിം, റഫീഖ് കോട്ടപ്പുറം, ഇ കെ കുഞ്ഞബ്ദുല്ല, ഇ എം കുട്ടിഹാജി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നാരായമന്‍ മാസ്റ്റര്‍, സ്‌കൂളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ വസതിയില്‍ എത്തി അനുശോചനം അറിയിച്ചു. 

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മഖ്ദും മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് സ്‌കൂളില്‍ വെച്ച് അനുസ്മരണ ചടങ്ങ് നടത്തപ്പെടും.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.