Latest News

കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടാന്‍ ഡ്രൈവറും കുടുംബവും പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി

കാഞ്ഞങ്ങാട്: അപകട മരണവുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡ്രൈവറും കുടുംബവും പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങി. 

കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ഉഷാ നിവാസില്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ മകന്‍ ടി അശോകനും കുടുംബവുമാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.
2014 ആഗസ്റ്റ് 29ന് രാത്രി കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവിന് സമീപം അജ്ഞാത വാഹനമിടിച്ച് ബിഎംഎസ് പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ മധുസൂദനന്‍ മരണപ്പെട്ട സംഭവത്തില്‍ അശോകന്‍ ഓടിച്ച ആപ്പെ ഗുഡ്‌സ് വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും അശോകനെ കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എന്നാല്‍ തന്റെ വാഹനം ഇടിച്ചല്ല മധുസൂദനന്‍ മരണപ്പെട്ടതെന്നും പോലീസ് തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി അശോകന്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനു പുറകെയാണ് അശോകനും കുടുംബവും പോലീസ് സ്റ്റേഷനുമുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങിയത്.



Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.