Latest News

ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ സാമൂഹിക പ്രാവര്‍ത്തികമാക്കണം: പി. കരുണാകരന്‍ എം.പി

പടന്നക്കാട്: ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ മനുഷ്യന്റെ സാമൂഹിക ജീവിതത്തില്‍ പ്രാവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് പി കരുണാകരന്‍ എം.പി പറഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളജില്‍ സ്വാശ്രയ ഭാരത് - 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. 

ശാസ്ത്ര പുരോഗതി സമൂഹത്തിലേക്ക് പൂര്‍ണ്ണമായും എത്തിച്ചേരാത്തതിന്റെ പ്രതിഫലനങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളിലായി മന്ത്രവാദത്തിന്റെയും മറ്റും പേരില്‍ നടന്നു കൊണ്ടിരിക്കുതെന്ന് അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയമായിട്ടുള്ള ചിന്താഗതിയാണ് സമൂഹത്തിന് ആവശ്യമെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് കൊണ്ട് ഐ.എസ് ആര്‍. ഒ മുന്‍ ചെയര്‍മാന്‍ പദ്മവിഭൂഷണ്‍ ഡോ. ജി. മാധവന്‍ നായര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ശാസ്ത്ര അഭിരുചി കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ശാസ്ത്രീയമായ അവലോകനം മതപരവും ജാതിപരവുമായ വിവേചനം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് പ്രശ്‌നത്തിലായാലും ശാസ്ത്രീയമായ സമീപനം വളരെ അത്യാവശ്യമാണ്. ശാസ്ത്ര അവബോധം വളര്‍ത്താന്‍ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടനകള്‍ മുന്നോട്ട് വരണം. അവിടെയാണ് സ്വദേശി ശാസ്ത്ര പ്രസ്ഥാനം പോലുള്ള സംഘടനകളുടെ പ്രസക്തിയേറുന്നതെന്ന് ജി മാധവന്‍ നായര്‍ പറഞ്ഞു.

ചടങ്ങില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നിലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ, എസ്.എസ്.എം.കെ പ്രസിഡന്റ് ഡോ. കെ. മുരളീധരന്‍, വിജ്ഞാന ഭാരതി ഗവേണിംഗ് കൗണ്‍സില്‍ അംഗം. ഡോ. എന്‍. ജി. കെ. പിള്ള, സ്വാശ്രയ ഭാരത് സെക്രട്ടറി ജനറല്‍ ഡോ. പി. ആര്‍ സുരേഷ്, തുടങ്ങിയവര്‍ സംബന്ധിച്ചു. 

എസ്.എസ്.എം കേരള സെക്രട്ടറി ഡോ. കെ. ഗിരീഷ്‌കുമാര്‍ പ്രസ്ഥാനത്തെ പരിചയപ്പെടുത്തി. സ്വാശ്രയ ഭാരത് കോ-ചെയര്‍മാന്‍ ഡോ. എം ഗോവിന്ദന്‍ സ്വാഗതവും, വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രൊഫ. വി ഗോപി്‌നാഥ ന്‍ നന്ദിയും പറഞ്ഞു.




Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.