നീലേശ്വരം: സെപ്തംബര്‍ 30ന് നീലേശ്വരത്ത് നിന്ന് കാണാതായ ബേക്കറികട ഉടമയുടെ ഭാര്യയെയും 18 കാരനേയും തമിഴ്നാട് നാഗര്‍കോവിലിലെ ലോഡ്ജില്‍ നിന്ന് പോലീസ് പിടികൂടി.
അന്നയ്ക്കും ജമീലിനുമൊപ്പം അന്നയുടെ രണ്ട് മക്കളുമുണ്ടായിരുന്നു. വിജയന്റെ ബേക്കറികടയില് ജീവനക്കാരനാണ് ജമീല്‍. സെപ്തംബര്‍ 30ന് രാവിലെ ജമീല്‍ പതിവ് പോലെ ബേക്കറി കടയിലേക്ക് ജോലിക്ക് പോയതായിരുന്നു. എന്നാല്‍ യുവാവ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് മാതാവ് മിസ്രിയ നല്കിയ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ തന്റെ ഭാര്യ അന്നയെ കാണാനില്ലെന്ന പരാതിയുമായി വിജയന് പോലീസില്‍ പരാതി നല്‍കുകയും ഈ പരാതിയിലും പോലീസ് കേസെടുക്കുകയും ചെയ്തു.
അതേ സമയം അന്നയെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ നാഗര്‍കോവില്‍ പോലീസിനെ സമീപിച്ചിരുന്നു. അന്നയുടെ തിരോധാനത്തില്‍ നീലേശ്വരം പോലീസിന് പുറമെ നാഗര്‍കോവില്‍ പോലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
നീലേശ്വരം മന്ദംപുറത്ത് ബേക്കറികട നടത്തുന്ന തമിഴ്നാട് സ്വദേശി വിജയന് എന്ന തങ്കപ്പാണ്ടിയുടെ ഭാര്യ അന്നയെയും കോട്ടപ്പുറം ആനച്ചാലിലെ ചിറമ്മല്‍ ഹൗസില്‍ കലന്തര്‍ ജമീലിനെയുമാണ് ഹൊസ്ദുര്‍ഗ് സിഐയുടെ പ്രത്യേക സ്ക്വാഡില്‍പ്പെട്ട പോലീസുകാര്‍ നാഗര്‍കോവില്‍ പോലീസിന്റെ സഹായത്തോടെ ലോഡ്ജില്‍ നിന്നും പിടികൂടിയത്.
അന്നയ്ക്കും ജമീലിനുമൊപ്പം അന്നയുടെ രണ്ട് മക്കളുമുണ്ടായിരുന്നു. വിജയന്റെ ബേക്കറികടയില് ജീവനക്കാരനാണ് ജമീല്‍. സെപ്തംബര്‍ 30ന് രാവിലെ ജമീല്‍ പതിവ് പോലെ ബേക്കറി കടയിലേക്ക് ജോലിക്ക് പോയതായിരുന്നു. എന്നാല്‍ യുവാവ് തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് മാതാവ് മിസ്രിയ നല്കിയ പരാതി പ്രകാരം നീലേശ്വരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ തന്റെ ഭാര്യ അന്നയെ കാണാനില്ലെന്ന പരാതിയുമായി വിജയന് പോലീസില്‍ പരാതി നല്‍കുകയും ഈ പരാതിയിലും പോലീസ് കേസെടുക്കുകയും ചെയ്തു.
അതേ സമയം അന്നയെ കാണാനില്ലെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ നാഗര്‍കോവില്‍ പോലീസിനെ സമീപിച്ചിരുന്നു. അന്നയുടെ തിരോധാനത്തില്‍ നീലേശ്വരം പോലീസിന് പുറമെ നാഗര്‍കോവില്‍ പോലീസും കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് നീലേശ്വരത്ത് നിന്നുള്ള പോലീസ് സംഘം നാഗര്‍കോവില്‍ പോലീസിന്റെ സഹായത്തോടെ ലോഡ്ജിലെത്തി അന്നയെയും ജമീലിനെയും രണ്ട് കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും അന്നയെയും മക്കളെയും നാഗര്‍കോവില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
ഇവരെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതി ബന്ധുക്കളോടൊപ്പം വിട്ടയച്ചു. കലന്തര്‍ ജമീലിനെ വെളളിയാഴ്ച വൈകുന്നേരത്തോടെ നീലേശ്വരത്ത് എത്തിച്ച് പോലീസ് മൊഴി രേഖപ്പെടുത്തിയശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കും. അന്നയെയും മക്കളെയും ജമീലിനെയും കണ്ടെത്തുന്നതിന് പോലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് അന്നയുടെ ബന്ധുക്കളാണ്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment