Latest News

കൊടുങ്ങല്ലൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ കോതപറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കോതപറമ്പ് വൈപ്പിന്‍കാട്ടില്‍ അബ്ദുള്‍ സലാമിനാണ്(42) വെട്ടേറ്റത്. സാരമായി പരുക്കേറ്റ ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലത്തെിച്ചു. 

ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെ കോതപറമ്പ് സെന്‍ററിലെ പോലീസ് ഐഡ് പോസ്റ്റ് മുന്നിലാണ് സംഭവം. ഇവിടെ ഇലക്ട്രിക് കട നടത്തിവരുകയാണ് അബ്ദുള്‍ സലാം. കടപൂട്ടി പുറത്തിറങ്ങിയ സമയത്താണ് ഏതാനും പേര്‍ ആയുധങ്ങളുമായത്തെി ആക്രമിച്ചത്. 

വയറിലും രണ്ടുകൈകള്‍ക്കും പുറത്തും വെട്ടേറ്റു. സംഭവ സ്ഥലത്തു നിന്ന് വാള്‍ കണ്ടുകിട്ടി. രാത്രി എട്ട് മണിയോടെ ഇവിടെ ഒരപകടം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലയില്‍ നിന്നുള്ള ബി.ജെ.പി സംഘം സ്ഥലത്തത്തെി തിരിച്ചു പോയിരുന്നു. ഇതിനു ശേഷമാണ് അക്രമമുണ്ടായത്. 

മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ബി.ജെ.പി എസ്.ഡി.പി.ഐ സംഘട്ടനം നടന്നിരുന്നു. കൊടുങ്ങല്ലൂര്‍ സി.ഐ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.