ഉദുമ: കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ സമുദായങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.എല്ലാ സമുദായങ്ങളും സമൂഹവും പ്രദേശങ്ങളും ഒരു പോലെ വളര്‍ന്ന് രാജ്യ പുരോഗതി കൈവരിക്കേണ്ടത് ഏററവും അഭികാമ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഉദുമ പാലക്കുന്ന് കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ക്ഷേത്ര പരിസരത്ത് നടന്ന ഉത്തരകേരള വാണിയ സമുദായ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആചാര്യ സ്ഥാനികരുടെ പെന്‍ഷനുകളുടെ കെട്ടികിടക്കുന്ന അപേക്ഷകള്‍ക്ക് തീര്‍പ്പാക്കുവാന്‍ ദേവസ്വം മന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ സംഘാടക സമിതി രക്ഷാധികാരി വി. കരുണാകരന്‍ മംഗലാപുരം അധ്യക്ഷത വഹിച്ചു. ഭുവനേശ്വരി പുരസ്‌കാരവും വിദ്യാഭ്യാസ അവാര്‍ഡും പി.കരുണാകരന്‍ എം.പി വിതരണം ചെയ്തു.
വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സമുദായ അംഗങ്ങളെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു.
വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച സമുദായ അംഗങ്ങളെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ആദരിച്ചു.
കെ.വി. കുഞ്ഞിരാമന്‍, അഡ്വ. സി.കെ. ശ്രീധരന്‍, പി.കൃഷ്ണന്‍ മാസ്റ്റര്‍, സത്യന്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.കെ.വി ബാലഗോപാലന്‍ സ്വാഗതവും, വി. നാരായണന്‍ നന്ദിയും പറഞ്ഞു.
പി. ബാലന്‍ നായര്‍ ആചാര്യ വന്ദനം ഉദ്ഘാടനം ചെയ്തു, കെ.സി കടമ്പുരാന്‍ മുഖ്യ പ്രഭാഷണം നടത്തി.


No comments:
Post a Comment