Latest News

ടോമും അഞ്ജുവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ജി.വി രാജ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍െറ ജി.വി രാജ പുരസ്കാരം പ്രഖ്യാപിച്ചു. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, വോളിബാള്‍ താരം ടോം ജോസഫ്, ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ ജിബിന്‍ തോമസ്, ഒ.പി ജെയ്ഷ എന്നിവര്‍ക്കാണ് ഇത്തവണ പുരസ്കാരം. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

പി.ടി ഉഷക്കാണ് മികച്ച പരിശീലകക്കുള്ള പുരസ്കാരം. ടിന്‍റു ലൂക്കയുടെ മികച്ച പ്രകടനങ്ങളാണ് ഉഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. കോതമംഗലത്തെ പി.ടി ബാബുവാണ് കോളജ് വിഭാഗത്തില്‍ മികച്ച കായികാധ്യാപകന്‍. പാലക്കാട് മുണ്ടൂര്‍ സ്കൂളിലെ സിജിന് സ്കൂള്‍ വിഭാഗത്തിലെ കായികാധ്യാപകനുള്ള പുരസ്കാരവും ലഭിച്ചു.

എട്ടു തവണയാണ് ജി.വി രാജ പുരസ്കാരത്തിനായി ടോം അപേക്ഷിച്ചത്. ഒമ്പത് തവണ അര്‍ജുന അവാര്‍ഡില്‍ തഴയപ്പെട്ട ടോമിന് ഇത്തവണ അര്‍ജുന ലഭിച്ചിരുന്നു.

ദീപിക ദിനപത്രത്തിലെ തോമസ് വര്‍ഗീസിനാണ് മികച്ച കായിക ലേഖകനുള്ള അവാര്‍ഡ്. ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്കാരം മലയാള മനോരമയിലെ റിങ്കുരാജ് മട്ടാഞ്ചേരിക്ക് ലഭിച്ചു.


Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.