കൊല്ലൂര്‍: ദീപപ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന ജഗദംബികാസന്നിധിയില്‍ രഥോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രഥോത്സവം കാണാനെത്തിയ ഭക്ത ജനങ്ങളെ കൊണ്ട് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മഹാനവമീ ആഘോഷ ചടങ്ങുകള്‍ക്കും വ്യാഴാഴ്ച രാവിലെ 11.30 ന് ക്ഷേത്രത്തിനകത്തു നടത്തുന്ന മഹാചാണ്ഡികാ യാഗത്തോടെ തുടക്കമായി. വൈകിട്ട് സന്ധ്യാദീപാരാധനയെ തുടര്‍ന്നു രഥോത്സവ ചടങ്ങുകള്‍ ആരംഭിച്ചു. 8.45 നാണ് രഥോത്സവം. രഥ പൂജയ്ക്ക് ശേഷം ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേററി ദേവീവിഗ്രഹം എഴുന്നളളിക്കുന്ന ചടങ്ങാണിത്. പുഷ്പരഥോത്സവം എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. നവാക്ഷരികലശം കൊണ്ട് അഭിഷേകവും നടക്കും.
രഥോത്സവ ചടങ്ങുകള്‍ക്ക് മുഖ്യതന്ത്രി രാമചന്ദ്ര അഡിഗ, തന്ത്രിമാരായ ശ്രീധര അഡിഗ, ഗോവിന്ദ അഡിഗ തുടങ്ങിയവര്‍ നേതൃത്വം നല്‍കും . രഥം വലിക്കലിനു് ശേഷം അത്താഴപൂജയെ തുടര്‍ന്ന് നട അടയ്ക്കും.
Keywords: Karnadaka News, Kolloor, Navarthri, National News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News




No comments:
Post a Comment