കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. അല്‍ഫോന്‍സ(26) അഞ്ജന(13), ജോയ്‌സി(13) എന്നിവരാണ് മരിച്ചത്. കോട്ടൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേരും ഒഴുക്കില്‍പെടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടെത്തി കരയ്‌ക്കെത്തിച്ചപ്പോഴേക്കും മൂന്നു പേരും അബോധാവസ്ഥയിലായിരുന്നു. ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും ജോയ്‌സി മരിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അഞ്ജനയേയും അല്‍ഫോന്‍സയേയും തളിപ്പറമ്പിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ അവരും മരിച്ചു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ചെമ്പന്തൊട്ടി സ്വദേശിയായ ചാള്‍സിന്റെ മകളാണ് മരിച്ച ജോയ്‌സി. ചാള്‍സിന്റെ സഹോദരന്റെ വീട്ടില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയതായിരുന്നു ബന്ധുക്കളായ മൂന്നു പേരും.
Keywords: Kannur News, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടെത്തി കരയ്‌ക്കെത്തിച്ചപ്പോഴേക്കും മൂന്നു പേരും അബോധാവസ്ഥയിലായിരുന്നു. ശ്രീകണ്ഠാപുരത്തെ സ്വകാര്യ ആസ്പത്രിയിലെത്തിക്കുമ്പോഴേക്കും ജോയ്‌സി മരിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ അഞ്ജനയേയും അല്‍ഫോന്‍സയേയും തളിപ്പറമ്പിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ അവരും മരിച്ചു. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ചെമ്പന്തൊട്ടി സ്വദേശിയായ ചാള്‍സിന്റെ മകളാണ് മരിച്ച ജോയ്‌സി. ചാള്‍സിന്റെ സഹോദരന്റെ വീട്ടില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയതായിരുന്നു ബന്ധുക്കളായ മൂന്നു പേരും.

No comments:
Post a Comment