Latest News

സരിതാ എസ് നായര്‍ അമ്മയായി വെള്ളിത്തിരയില്‍

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ അമ്മ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നു. ഒരു കൂട്ടം യുവാക്കള്‍ നിര്‍മ്മിക്കുന്ന ‘അന്ത്യ കൂദാശ’ എന്ന ചിത്രത്തില്‍ ലക്ഷ്മിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് സരിത എസ് നായരുടെ സിനിമാ പ്രവേശനം.

കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തട്ടിപ്പുകള്‍ക്കായി സരിത ഉപയോഗിച്ച ലക്ഷ്മി എന്ന പേര് തന്നെയാണ് കഥാപാത്രത്തിനും നല്‍കിയിരിക്കുന്നത്. ഒരു പ്രണയത്തില്‍ അകപ്പെട്ട് എല്ലാം നശിച്ച ഇരുപതുകാരനായ വിദ്യാര്‍ത്ഥിയുടെ അമ്മയായാണ് സരിത ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

പ്രതിഫലം ഒന്നും കൈപറ്റാതെ അഭിനയിച്ച സരിതയുടെ സ്റ്റാര്‍ വാല്യു ചിത്രത്തിന് നേട്ടം തന്നെയായിരിക്കുമെന്നാണ് അണിയറ സംസാരം.
മീരാനായര്‍, ബിനുരാജ്, ഗണേഷ് കുമാര്‍ തുടങ്ങിയ യുവതാരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.



Keywords: Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.