കണ്ണൂര്‍: വയനാട്ടില്‍ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച മുന്‍ എം.എല്‍.എ പി.പി.വി മൂസ (70) അന്തരിച്ചു. കണ്ണൂരിലെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി മണിപ്പാല്‍ കസ്തൂര്‍ബയില്‍ ചികിത്സയിലായിരുന്നു അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ് ചെയ്തത്. 1977-ലും 80-ലും കണ്ണൂര്‍ ജില്ലയിലെ എടക്കാട് മണ്ഡലത്തില്‍ നിന്ന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
1937-ല്‍ ജനിച്ച പി.പി.വി മൂസ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. വിമോചന സമരകാലത്ത് പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, വയനാട് ജില്ലാ ജന. സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സ്വതന്ത്ര തൊഴിലാളി യൂണിയന് സംസ്ഥാന ട്രഷറര്‍, എസ്.ടി.യു കണ്ണൂര്‍ ജില്ലാ ട്രഷറര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു. എസ്റ്റിമേറ്റ് കമ്മിറ്റി, പെറ്റീഷന് കമ്മിറ്റി, വിവിധ വിഷയ നിര്‍ണയ സമിതി എന്നിവയിലും ജില്ലാ പഞ്ചായത്ത് കൗണ്‍സിലിലും അംഗമായിരുന്നു. മാനന്തവാടി ബി.ഡി.സി ചെയര്മാന്, കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആവനാഴി മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി തവണ മാനന്തവാടി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായി.
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്, സീതിസാഹിബ് മെമ്മോറിയല്‍ ഹൈസ്കൂള്‍, മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു. വയനാട് മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.
Keywords: Kannur, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
1937-ല്‍ ജനിച്ച പി.പി.വി മൂസ എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായത്. വിമോചന സമരകാലത്ത് പാര്‍ട്ടിയുടെ മുന്നണിപ്പോരാളിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, വയനാട് ജില്ലാ ജന. സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ട്രഷറര്‍, സ്വതന്ത്ര തൊഴിലാളി യൂണിയന് സംസ്ഥാന ട്രഷറര്‍, എസ്.ടി.യു കണ്ണൂര്‍ ജില്ലാ ട്രഷറര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചു. എസ്റ്റിമേറ്റ് കമ്മിറ്റി, പെറ്റീഷന് കമ്മിറ്റി, വിവിധ വിഷയ നിര്‍ണയ സമിതി എന്നിവയിലും ജില്ലാ പഞ്ചായത്ത് കൗണ്‍സിലിലും അംഗമായിരുന്നു. മാനന്തവാടി ബി.ഡി.സി ചെയര്മാന്, കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആവനാഴി മാസികയുടെ ചീഫ് എഡിറ്ററായിരുന്നു. നിരവധി തവണ മാനന്തവാടി സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായി.
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ്, സീതിസാഹിബ് മെമ്മോറിയല്‍ ഹൈസ്കൂള്‍, മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു. വയനാട് മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

No comments:
Post a Comment