Latest News

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 23വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് 23നു അവസാനിക്കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 1.45നാണു പരീക്ഷ ആരംഭിക്കുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഇല്ല. പരീക്ഷാഫീസ് പിഴകൂടാതെ നവംബര്‍ നാലു മുതല്‍ 14വരെയും പിഴയോടെ 15 മുതല്‍ 20വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും. 

പരീക്ഷാ സമയം: മാര്‍ച്ച് ഒന്‍പത് -1.45 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്, 10- ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 11- രണ്ടാം ഭാഷ ഇംഗ്ലീഷ്, 12-മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്, 16- സോഷ്യല്‍ സയന്‍സ്, 17- ഗണിതശാസ്ത്രം, 18-ഊര്‍ജതന്ത്രം, 19-രസതന്ത്രം, 21-ജീവശാസ്ത്രം, 23-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

ഈ വര്‍ഷം പത്താംക്ലാസില്‍ പഠിക്കുന്നവര്‍ക്കും 2014 മാര്‍ച്ചില്‍ ഐടി പരീക്ഷ വിജയിക്കാത്തവര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ജനുവരിയില്‍ ഐടി പരീക്ഷ നടത്തും. 2013നു മുമ്പ് ഐടി തിയറി പരീക്ഷ എഴുതി വിജയിക്കാത്തവര്‍ക്ക് മാത്രമായാണ് 2015 മാര്‍ച്ച് 23ന് ഐടി എഴുത്തു പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.



Keywords: Kerala News, SSLC EXAM, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.