ആപ്പിളിന്റെ കണ്ടകശനി തുടരുന്നതായാണ് ടെക്‌നോളജി ലോകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍ വിളിച്ചു പറയുന്നത്.
നേരത്തെ ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 6ഉം 6 പ്ലസും പുറത്തിറക്കി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളെ വെല്ലാന്‍ മൊബൈല്‍ ലോകത്താരുമില്ലെന്ന അഹങ്കാരത്തില്‍ നില്‍ക്കുകയായിരുന്നു ആപ്പിള്‍. എന്നാല്‍ കോട്ടിഘോഷിച്ചിറക്കിയ ഐഫോണ്‍ 6പ്ലസ് വളയുന്നതായുള്ള പരാതി ആദ്യം വന്നു. പിന്നാലെ അപ്‌ഗ്രേഡ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം മൂലം ഫോണ്‍കോള്‍ സ്വീകരിക്കാനോ മറ്റോ സാധിക്കുന്നില്ലെന്ന പരാതി വന്നു.
ഇപ്പോള്‍ ഇതാ പുതിയൊരു പരാതി, ചെവിക്കു സമീപം ഫോണ്‍ വെക്കുമ്പോള്‍ മുടി കുടുങ്ങുന്നതായാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ ഐ ഫോണ്‍ 6 ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
ഗ്ലാസ് സ്‌ക്രീനിന്റെയും അലുമിനിയം ഫ്രെയിമിന്റെയും ഇടയിലുള്ള ഗ്യാപില്‍ മുടി കുടുങ്ങുന്നതായാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പരാതിയുമായി വന്നത്. വളയുന്നതിന് BendGate എന്നു കൊടുത്തപ്പോള്‍ പുതിയ പരാതിക്കു HairGate എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ളത്.
നേരത്തെ സാംസങ് നോട്ട് 4നെതിരെ ഗ്യാപുള്ളതായി പരാതി വന്നരിുന്നു. എന്നാല്‍ സാംസങ് ഉപയോക്താക്കളിലാര്‍ക്കെങ്കിലും മുടി നഷ്ടമാകുന്നതായി പരാതിയുണ്ടോ എന്ന് അറിവായിട്ടില്ല.
Keywords: interational News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
നേരത്തെ ഐഫോണ്‍ പ്രേമികള്‍ കാത്തിരുന്ന ഐഫോണ്‍ 6ഉം 6 പ്ലസും പുറത്തിറക്കി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളെ വെല്ലാന്‍ മൊബൈല്‍ ലോകത്താരുമില്ലെന്ന അഹങ്കാരത്തില്‍ നില്‍ക്കുകയായിരുന്നു ആപ്പിള്‍. എന്നാല്‍ കോട്ടിഘോഷിച്ചിറക്കിയ ഐഫോണ്‍ 6പ്ലസ് വളയുന്നതായുള്ള പരാതി ആദ്യം വന്നു. പിന്നാലെ അപ്‌ഗ്രേഡ് ചെയ്ത ഓപ്പറേറ്റിംഗ് സിസ്റ്റം മൂലം ഫോണ്‍കോള്‍ സ്വീകരിക്കാനോ മറ്റോ സാധിക്കുന്നില്ലെന്ന പരാതി വന്നു.
ഇപ്പോള്‍ ഇതാ പുതിയൊരു പരാതി, ചെവിക്കു സമീപം ഫോണ്‍ വെക്കുമ്പോള്‍ മുടി കുടുങ്ങുന്നതായാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ ഐ ഫോണ്‍ 6 ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.
ഗ്ലാസ് സ്‌ക്രീനിന്റെയും അലുമിനിയം ഫ്രെയിമിന്റെയും ഇടയിലുള്ള ഗ്യാപില്‍ മുടി കുടുങ്ങുന്നതായാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പരാതിയുമായി വന്നത്. വളയുന്നതിന് BendGate എന്നു കൊടുത്തപ്പോള്‍ പുതിയ പരാതിക്കു HairGate എന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ളത്.
നേരത്തെ സാംസങ് നോട്ട് 4നെതിരെ ഗ്യാപുള്ളതായി പരാതി വന്നരിുന്നു. എന്നാല്‍ സാംസങ് ഉപയോക്താക്കളിലാര്‍ക്കെങ്കിലും മുടി നഷ്ടമാകുന്നതായി പരാതിയുണ്ടോ എന്ന് അറിവായിട്ടില്ല.

No comments:
Post a Comment