Latest News

വാട്‌സ്ആപ്പില്‍ വാര്‍ത്താവായനയുമായി ഗള്‍ഫ് മലയാളി ശ്രദ്ധേയനാകുന്നു

തിരൂരങ്ങാടി: വാട്‌സ്ആപ്പിലൂടെ വാര്‍ത്താ വായനയുമായി ഗള്‍ഫ് മലയാളി ശ്രദ്ധേയനാകുന്നു. കൊടിഞ്ഞി സ്വദേശിയായ വലിയ കണ്ടത്തില്‍ മുഹമ്മദിന്റെ മകന്‍ ഇബ്രാഹീ (25)മാണ് വാട്‌സ് ആപ്പ് വാര്‍ത്താ വായനയിലൂടെ ശ്രദ്ധേയനാകുന്നത്. എല്ലാ ദിവസവും രാത്രി 9 മണിക്കാണ് വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇബ്രാഹീം വായിക്കുന്ന വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നത്. കേരളം, ദേശീയം, അന്താരാഷ്ട്രം, പ്രാദേശികം, സ്‌പോര്‍ട്‌സ്, ആരോഗ്യം എന്നീ മേഖലകളിലെ അതത് ദിവസത്തെ പ്രധാന വാര്‍ത്തകള്‍ ഇബ്രാഹീമിന്റെ വാര്‍ത്തയിലുണ്ടാകും.

കേട്ടവര്‍ മറ്റു പല ഗ്രൂപ്പുകളിലും വ്യക്തികള്‍ക്കും ഷെയര്‍ ചെയ്യുന്നതോടെ ഇബ്രാഹീമിന്റെ വാര്‍ത്താ വായന തരംഗമാവുകയാണ്. ഈ വാട്‌സ് ആപ്പ് വാര്‍ത്തക്ക് പ്രേക്ഷകര്‍ അനേകമാണ്. വാട്ട്‌സ്ആപ്പിലൂടെയുള്ള വാര്‍ത്ത കൂടുതല്‍ പ്രയോജനപ്രദമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. സമയ നഷ്ടമോ പണച്ചെലവോ ഇല്ല. ഒഴിവിനനുസരിച്ച് കേള്‍ക്കാം. തുടങ്ങിയ പ്രയോജനമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. നാട്ടിലേക്കും ഈ വാര്‍ത്തകള്‍ പറന്നെത്തുന്നുണ്ട്. 

മൂന്നര വര്‍ഷത്തോളമായി അബൂദാബിയില്‍ സിറ്റി സെന്റര്‍ ഫോര്‍ ലാഗേജ് ആന്റ് കമ്പ്യൂട്ടര്‍ കമ്പനിയില്‍ അക്കൗണ്ടന്റാണ് ഇബ്രാഹീം. ജോലിക്കിടയില്‍ ലഭിക്കുന്ന ഒഴിവ് സമയങ്ങളിലാണ് ഇബ്രാഹീം വാര്‍ത്തകള്‍ ശേഖരിക്കുന്നത്. ഇത് വരെ നൂറോളം ദിവസം വാര്‍ത്തകള്‍ വായിച്ചു പ്രേക്ഷകരിലെത്തിച്ചതായി ഇബ്രാഹീം പറഞ്ഞു. ആദ്യം ഒരു തമാശ രൂപത്തില്‍ വാട്‌സ് ആപ്പിലെ ഗള്‍ഫ് ഗ്രീന്‍ എന്ന പ്രവാസ ഗ്രൂപ്പില്‍ നാട്ടിലെ വാര്‍ത്തകള്‍ വായിച്ച് വോയ്‌സ് പോസ്റ്റ് ചെയ്താണ് തുടക്കം.

എന്നാല്‍ ഒരു ദിവസം 9 മണിക്ക് വാര്‍ത്ത പോസ്റ്റ് ചെയ്യാന്‍ കഴിയാതെ വന്നതോടെ അറിയുന്നവരും അല്ലാത്തവരുമായ ആളുകളില്‍ നിന്നും ഇബ്രാഹീമിന് വന്ന പേഴ്‌സണല്‍ മെസേജുകളില്‍ നിന്നാണ് ഇത് അനേകം പേര്‍ കേള്‍ക്കുന്നുണ്ടെന്നും ഈ ഗ്രൂപ്പിന് പൂറത്തും ഇത് കേള്‍വിക്കാരുണ്ടെന്നും ഇബ്രാഹീം മനസ്സിലാക്കുന്നത്. 

അതിന് ശേഷം വളരെ ഗൗരവത്തില്‍ തന്നെ വാര്‍ത്ത വായനയെ സമീപിച്ചു തുടങ്ങിയതായി ഇബ്രാഹീം പറയുന്നു. ചില വാര്‍ത്തക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആളുകള്‍ ബന്ധപ്പെടാറുണ്ടെന്നും ഇബ്രാഹീം പറയുന്നു. 

സജീവ കെഎംസിസി പ്രവര്‍ത്തകനാണ് ഇബ്രാഹീം. കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ട്രഷറര്‍ കൂടിയാണ് ഇദ്ദേഹം. ഇലക്ഷന്‍ വേളകളില്‍ ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ വാഹനത്തിലെ അനൗണ്‍സര്‍ കൂടിയാണ് ഇബ്രാഹീം.


Keywords: Malappuram, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.