ഗുരുതരമായി കുത്തേറ്റ മുരളിയെ ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അക്രമത്തിന് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ ആരോപിച്ചു
രണ്ടുദിവസം മുമ്പാണ് മുരളി ബദിര നഗറില്‍ വാടകവീടെടുത്ത് താമസം തുടങ്ങിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി പകല്‍ മൂന്നോടെ കുമ്പളയിലെത്തിക്കും. പിലാത്തറ, പെരുമ്പ, കരിവെള്ളൂര്‍, കാലിക്കടവ്, ചെറുവത്തൂര്‍, നീലേശ്വരം മാര്‍ക്കറ്റ്, കാഞ്ഞങ്ങാട്, ചട്ടഞ്ചാല്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകിട്ട് നാലോടെ കുമ്പളയില്‍ സംസ്കരിക്കും..
Keywords: Kasaragod, Kumbala, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment