Latest News

ഷെരീഫ് വധം; പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന പാണത്തൂര്‍ പരിയാരത്തെ അബ്ദുള്‍ ഷെരീഫിനെ (23) കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോലീസ്അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 

ബിജെപി പ്രവര്‍ത്തകനും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമായ പാണത്തൂര്‍ പട്ടുവത്തെ രാജേഷിനെതിരെയാണ് (20) വെള്ളരിക്കുണ്ട് സിഐ എം കെ സുരേഷ് കുമാര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന് ) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
2014 ജൂണ്‍ 29ന് രാത്രിയാണ് ഷെരീഫ് കൊലചെയ്യപ്പെട്ടത്. 25ന് രാത്രി ബിഎംഎസ് പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ബളാംതോട് ചാമുണ്ഡിക്കുന്നിലെ അരുണ്‍ലാലിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പിറ്റേദിവസം ബിജെപി നടത്തിയ ഹര്‍ത്താലിനിടെ ഷെരീഫ് ബൈക്കോടിച്ച് പോവുകയും ഹര്‍ത്താല്‍ അനുകൂലികള്‍ ഇതു തടയുകയും ചെയ്തിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് ഷെരീഫിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. 29ന് രാത്രി പാണത്തൂര്‍ ടൗണിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയ പാണത്തൂര്‍ പട്ടുവത്തെ രാജേഷ് ഷെരീഫിനെ കാണുകയും ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്കോടിച്ചതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു.
ഇതേ ചൊല്ലി രാജേഷും ഷെരീഫും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ കൈയിലുണ്ടായിരുന്ന കഠാര കൊണ്ട് രാജേഷ് ഷെരീഫിന്റെ അടിവയറ്റില്‍ കുത്തുകയുമായിരുന്നു. രക്തം വാര്‍ന്ന് അവശനിലയിലായ ഷെരീഫിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈ കേസില്‍ യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിയാതിരുന്നതിനാല്‍ പ്രതി രാജേഷിന് ഹൈക്കോടതി ജാമ്യംഅനുവദിച്ചിരുന്നു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.