Latest News

വര്‍ണ്ണ ബലൂണുകള്‍ ആകാശത്തിലേക്കുയര്‍ത്തി കലോല്‍സവത്തിന് വരവേല്‍പ്പ്

പുല്ലൂര്‍: പല വര്‍ണ്ണങ്ങളിലുള്ള ആയിരം ബലൂണുകള്‍ നീലാകാശത്തിലേക്ക് ഉയര്‍ത്തി വിട്ട് ബേക്കല്‍ സബ് ജില്ല സ്‌കൂള്‍ കലോല്‍സവത്തിന് വരവേല്‍പ്പ്. പുല്ലൂര്‍ ഗവ.യുപി സ്‌കൂളില്‍ ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന ബേക്കല്‍ സബ് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന് വരവേല്‍ക്കാനാണ് അഞ്ഞൂറോളം കുട്ടികള്‍ ആയിരത്തിലധികം വര്‍ണ്ണ ബലൂണുകള്‍ ആകാശത്തിലേക്ക് പറത്തി വിട്ടത്. 

ഹെഡ്മാസ്റ്റര്‍ ജി.ശിവരാജന്‍, പി.ടി.എ പ്രസിഡന്റ് ബി.സുരേഷ്, ശ്രീധരന്‍ നമ്പ്യാര്‍, രാജേന്ദ്രന്‍ പുല്ലൂര്‍, അനില്‍ പുളിക്കാല്‍, ഗോപാലകൃഷ്ണന്‍ കൊടവലം, എ.പ്രഭാകരന്‍, കെ.ചന്ദ്രന്‍, ബിന്ദു രാധാകൃഷ്ണന്‍, സി.കെ.വിനോദിനി എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.