Latest News

ശബരിപാതയും മലയോരപ്രദേശ വികസനവും സംബന്ധിച്ച പാക്കേജ് പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിക്കണം

പത്തനംതിട്ട : ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാവാനുള്ള പ്രവര്‍ത്തനങ്ങളില്‍ ആദ്യ പരിഗണന ശബരി റെയില്‍വേയ്ക്ക് തന്നെ നല്‍കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി ശബരിമല സന്ദര്‍ശനവേളയില്‍ത്തന്നെ റെയില്‍വെ പറയുന്ന 50% തുക സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നല്‍കാമെന്ന ഉറപ്പ് പ്രധാനമന്ത്രിക്ക് നല്‍കി പാത എത്ര ദിവസത്തിനകം പൂര്‍ത്തീകരിക്കും എന്ന പ്രഖ്യാപനം പ്രധാനമന്ത്രിയെക്കൊണ്ടു തന്നെ നടത്തുവാന്‍വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ശബരിറെയില്‍വേ കര്‍മ്മപദ്ധതി ചെയര്‍മാന്‍ രാജു എബ്രഹാം എം.എല്‍.എ., ജനറല്‍ കണ്‍വീനര്‍ അജി.ബി.റാന്നി, കോ-ഓര്‍ഡിനേറ്റര്‍ ജിജോ പനച്ചിനാനി എന്നിവര്‍ ആവശ്യപ്പെട്ടു.

ശബരിപാത ഇഴഞ്ഞുനീങ്ങുവാനുള്ള കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ്. കാലടി മുതല്‍ അങ്കമാലി വരെയുള്ള പാതയുടെ പണികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സിഗ്നലിനായുള്ള ടെണ്ടറും ആയതിനാല്‍ ഈ വര്‍ഷം തന്നെ കമ്മീഷന് ചെയ്യാന്‍ കഴിയുമെന്നിരിക്കെയാരിരുന്നു പാതയുടെ ആകെ ചിലവിന്റെ 50% സംസ്ഥാന സര്‍ക്കാരിന് വഹിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിലപാട്. ഇതാണ് ശബരിപാതയോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ അവസാനത്തെഅവഹേളനം.

ശബരിമല വികസനത്തിന് ആദ്യം ഊന്നല്‍ നല്‍കേണ്ടത് യാത്രാസൗകര്യം മെച്ചപ്പെടുത്തലാണ്. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തന്മാരുടെ യാത്രാക്ലേശം പരിഹരിക്കുവാന്‍ കഴിയുന്നതാണ് നിര്‍ദ്ദിശഷ്ട ശബരിപാത. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ശബരിമല സന്ദര്‍ശിക്കുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണം.

ഭക്തരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനോടൊപ്പം 6 ജില്ലകളിലെ മലയോര പ്രദേശങ്ങളിലെ വന്‍ വികസനം കൂടിയാണ് നിര്‍ദ്ദിഷ്ട ശബരിപാത.

ശബരി റെയില്‍വെയും മലയോരപ്രദേശ വികസനവും സംബന്ധിച്ച് ഒരു പാക്കേജ് പ്രധാനമന്ത്രിയെക്കൊണ്ട് പ്രഖ്യാപിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇതിന് മുന്നോടിയായി മലയോരപ്രദേശത്തെ എം.പി.മാര്‍, എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യസാംസ്‌ക്കാരികസംഘടനാ നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്തയോഗം മുഖ്യമന്ത്രി തന്നെ വിളിക്കണം. തുടര്‍നടപടിയ്ക്കായി ഒരു മന്ത്രിയെ ചുമതലപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.