കോഴിക്കോട്: [www.malabarflash.com] കോഴിക്കോട് പയ്യോളിയില്‍ സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍ മതില്‍ ഇടിഞ്ഞുവീണ് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പയ്യോളി ഗവ. ഹൈസ്‌കൂളിലെ മതിലാണ് ഇടിഞ്ഞുവീണത്. ഉച്ചയൂണ് സമയത്ത് ഷൂട്ടിങ് കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ മതിലില്‍ കയറി നിന്നപ്പോള്‍ ഇടിഞ്ഞുവീഴുകയായിരുന്നു.
ബിജുമേനോന്‍ ചിത്രം 'രക്ഷാധികാരി ബൈജു' വിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. 81 വിദ്യാര്‍ഥികള്‍ മേലടി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയതില്‍ മൂന്ന് പേരെ കൊയിലാണ്ടിയിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കും ഗുരുതരമല്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment