Latest News

പടിഞ്ഞാറന്‍ സംസ്‌കാരം പ്രത്യാഘാതം സൃഷ്ടിക്കും: ഡോ.ഫാറൂഖ് നഈമി

ബേക്കല്‍: പടിഞ്ഞാറന്‍ ഫാഷന്‍ സംസ്‌കാരം അനുകരിക്കുന്ന പുത്തന്‍തലമുറയ്ക്ക് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഫാറൂഖ് നഈമി അഭിപ്രായപ്പെട്ടു. മൗവ്വല്‍ പരയങ്ങാനം ബദര്‍ ജുമാമസ്ജിദ് മൗലിദ് നേര്‍ച്ചയോടനുബന്ധിച്ച് മതപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മത വിലക്കുകളെ ലംഘിച്ച് മദ്യത്തിനും മയക്കുമരുന്നിനും ലോകത്ത് പാശ്ചാത്യസംസ്‌കാരത്തെ അനുകരിച്ച് ശരീരത്തിന് ചേര്‍നന്ന വസ്ത്രം ധരിച്ച് മറ്റുള്ളവരെ ആകര്‍ഷിക്കുന്ന രീതി കലാലയങ്ങളില്‍ പോലും കഞ്ചാവിന്റെയും പ്രണയത്തിന്റെയും ലഹരി പരസ്പരം മനുഷ്യത്വം മറന്ന് ജീവിച്ച് തീര്‍ക്കുന്നവരെ കുറിച്ച് അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. 

പണ്ഡിതന്‍മാരെ അറിയുന്നതിന് പകരം പാട്ടുകാരെയും കളിക്കാരെയും കുറിച്ചാണ് അറിയാന്‍ ശ്രമിക്കുന്നത്. ചീഞ്ഞ് നാറിയ പാശ്ചാത്യ സംസ്‌കാരത്തെ വലിച്ചെറിയണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അബ്ദുള്‍ ഹമീദ് സഖാഫി, മൂസ സഅദി, പി.കെ.ഹംസ, മജീദ് പരയങ്ങാനം എന്നിവര്‍ സംബന്ധിച്ചു. 

നവംബര്‍ 25, 26 തീയ്യതികളില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രസിദ്ധനായ കാഞ്ഞാര്‍ അഹമ്മദ് കബീര്‍ വാഖഫി മതപ്രഭാഷണം നടത്തും. 27, 28 തീയ്യതികളില്‍ ജയ്ഹിന്ദ് ചാനലിലൂടെ അവതാരകനായി അറിയപ്പെട്ട എ.എം.നൗഷാദ് ബാഖഫി മതപ്രഭാഷണം നടത്തും. 29ന് കുറാ തങ്ങളുടെ കൂട്ടുപ്രാര്‍ത്ഥനയോടെ ഉറൂസിന് സമാപനം കുറിക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.