തിരുവനന്തപുരം: പയ്യന്നൂര്‍ കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായിരുന്ന മമ്പലത്തെ അബ്ദുല്‍ഹക്കീം കൊല്ലപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. സി.കൃഷ്ണന് എംഎല്‍എ, മുന്‍ എംപി കെ.സുധാകരന്, വിവിധ സംഘടനകള്‍ എന്നിവരുടെ ആവശ്യം പരിഗണിച്ചാണു കേസ് സിബിഐക്കു കൈമാറുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അബ്ദുല്‍ഹക്കീമിന്റെ മൃതദേഹം ഫെബ്രുവരി 10നു പുലര്‍ച്ചെയാണ് മസ്ജിദ് പറമ്പിലെ മദ്രസക്കു പിറകില്‍ കത്തിക്കരിഞ്ഞു കൊണ്ടിരിക്കുന്ന നിലയില്‍ കണ്ടത്. ഹക്കീമിന്റെ വസ്ത്രവും മറ്റും സമീപത്തു കണ്ടതിനെ തുടര്‍ന്നാണ് മരിച്ചത് ഹക്കീമാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. തലയ്ക്കടിച്ചു കൊലചെയ്ത ശേഷം കത്തിച്ചതാണെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
മരിച്ചത് ഹക്കീമാണെന്നു സ്ഥിരീകരിച്ചത് ഡിഎന്‍എ ടെസ്റ്റിലൂടെയായിരുന്നു. ഈ കേസ് ഒന്നര മാസം മുന്‍പു ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. രണ്ട് ഡിവൈഎസ്പിമാര്‍ ചുമതല ഏറ്റെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി 35 ദിവസമായി പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സത്യഗ്രഹം നടത്തിവരികയാണ്.
കര്‍മ സമിതി രൂപീകരിച്ച് സി.കൃഷ്ണന് എംഎല്‍എയുടെ നേതൃത്വത്തിലും പ്രക്ഷോഭം നടത്തിവരുന്നുണ്ട്. രണ്ട് സംഘടനകളും കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടു നാലിനു പയ്യന്നൂര്‍ നഗരസഭയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. സിബിഐക്കു കേസ് വിട്ടുകൊണ്ടുള്ള വിജ്ഞാപനം രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. കേസ് സിബിഐ ഏറ്റെടുക്കുന്നതു വരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുമെന്നു രമേശ് അറിയിച്ചു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment