കാസര്‍കോട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള റോട്ടറി ക്ലബിന്റെ എക്‌സലന്‍ഡ് അവാര്‍ഡ് മോഹനന്‍ മാങ്ങാടിന് ലഭിച്ചു. സാമൂഹ്യ വികസന പരിപാടികള്‍, ആരോഗ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
ഹെല്‍ത്ത് ലൈന്‍ കാസര്‍കോടിന്റെ പ്രൊജക്ട ഡയറക്ടര്‍ കൂടിയായി മോഹനനന് യുവജന സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ യൂത്ത് അവാര്‍ഡ്, നെഹറു യുവക്‌കേന്ദ്ര അവാര്‍ഡ്, കെ ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ നാഷണല്‍ അവാര്‍ഡ് എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.
കാസര്‍കോട് ടിഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ശ്രീധര റാവുവില്‍ നിന്ന് മോഹനന്‍ മാങ്ങാട് അവാര്‍ഡ് ഏറ്റുവാങ്ങി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment