Latest News

മര്‍കസ് സമ്മേളനം: സംസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പ്രചരണങ്ങള്‍ സംഘടിപ്പിക്കും

കോഴിക്കോട്: ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സമ്മേളന പ്രചാരണ സമിതി തീരുമാനിച്ചു. 

ജില്ലാ പ്രചാരണ സമിതികളുടെ നേതൃത്വത്തില്‍ സന്ദേശ ജാഥയും മര്‍കസ് സമ്മേളന പ്രമേയമായ ‘മര്‍കസ് രാജ്യത്തോടൊപ്പം, ജനങ്ങളോടൊപ്പം’ എന്ന വിഷയത്തിലുള്ള സെമിനാറുകളും സംഘടിപ്പിക്കും. അതത് സോണ്‍ കേന്ദ്രങ്ങളില്‍ പ്രചാരണ സമ്മേളനങ്ങള്‍, വാഹന ജാഥ, അലുംനി മീറ്റ് എന്നിവയും സര്‍ക്കിള്‍, യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രചാരണ പൊതു സമ്മേളനം, ബൈക്ക് റാലികള്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയവ നടക്കും. ഡിസംബര്‍ 12ന് മര്‍കസ് ഡേ ആചരിക്കും. 

അന്നേ ദിവസം യൂണിറ്റുകളിലും പള്ളികളിലും പ്രമേയ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. യൂണിറ്റുകളില്‍ പതാകദിനമായി ആചരിക്കും. 20 എസ്.വൈ.എസ് പതാകകളും 17 എസ്.എസ്.എഫ് പതാകകളുമടക്കം 37 പതാകകള്‍ പ്രദര്‍ശിപ്പിക്കും. 

പ്രചാരണ സമിതി യോഗത്തില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു. പൊന്മള മൊയ്തീന്‍കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. ടി.കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍(മലപ്പുറം), കബീര്‍ എളേറ്റില്‍(കോഴിക്കോട്), ജബ്ബാര്‍ സഖാഫി(എറണാക്കുളം), അശ്‌റഫ് സഖാഫി(കണ്ണൂര്‍), അബൂബക്കര്‍ ഖാദര്‍ സഖാഫി(കാസര്‍ഗോഡ്), ഉസ്മാന്‍ സഖാഫി(പാലക്കാട്), മുഹമ്മദ് ബഷീര്‍ ബാഖവി(ഇടുക്കി), ഷൗക്കത്തലി (നീലഗിരി), ഷമീം(ലക്ഷദ്വീപ്) തുടങ്ങിയവര്‍ സംബന്ധിച്ചു. വി.എം കോയ മാസ്റ്റര്‍ സ്വാഗതവും നാസര്‍ ചെറുവാടി നന്ദിയും പറഞ്ഞു.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.