Latest News

ഹക്കീംവധം: പയ്യന്നൂരില്‍ നവംബര്‍ നാലിന് ഹര്‍ത്താല്‍

പയ്യന്നൂര്‍: ഹക്കീംവധക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് നവംബര്‍ നാലിന് പയ്യന്നൂര്‍ നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് കര്‍മസമിതി ചെയര്‍മാന്‍ സി.കൃഷ്ണന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹര്‍ത്താല്‍.

ഹക്കീംവധത്തിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന ആവശ്യവുമായി കര്‍മസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവരെ കാണും.
പത്രസമ്മേളനത്തില്‍ വിവിധ കക്ഷിനേതാക്കളായ കെ.വി.ബാബു, എന്‍.കെ.ഭാസ്‌കരന്‍, കെ.രാഘവന്‍, പി.ജയന്‍, ടി.സി.വി.ബാലകൃഷ്ണന്‍, കെ.സി.ലതികേഷ്, എ.വി.തമ്പാന്‍, ഇക്ബാല്‍ പോപ്പുലര്‍, കെ.എം.ബാലകൃഷ്ണന്‍, െക.വിലാസിനി, കെ.വി.രാഘവന്‍ എന്നിവര്‍ പങ്കെടുത്തു.
ഇതേ ആവശ്യമുന്നയിച്ച് പൗരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള കര്‍മസമിതി നേരത്തേ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇവര്‍ക്ക് ബി.ജെ.പി. പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.