Latest News

കളിയാക്കല്‍: പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു; യുവാവ് അറസ്റ്റില്‍

മംഗലാപുരം: നിരന്തരമായ കളിയാക്കലില്‍ മനംനൊന്ത് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം നാട്ടുകാരനായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.

കുന്ദാപുര കോടിയിലാണ് സംഭവം. കോടി സ്വദേശി റിച്ചാര്‍ഡ് നോയല്‍ ഫെര്‍ണാണ്ടസ്(33) ആണ് അറസ്റ്റിലായത്. കോടിയിലെ കാമത്തിന്റെ കടയില്‍ നിത്യസന്ദര്‍ശകനായിരുന്നു ഫെര്‍ണാണ്ടസ്. കാമത്തിന്റെ മകള്‍ ഒമ്പതാംക്ലാസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ കളിയാക്കിയെന്നാണ് പരാതി.
ഇതില്‍ സഹികെട്ടാണ് പെണ്‍കുട്ടി വിഷംകഴിച്ചത്. കുട്ടിയെ ഉടന്‍ സര്‍ക്കാര്‍ ആസ്​പത്രിയില്‍ എത്തിച്ചു. പോലീസിന് കുട്ടി നല്‍കിയ മൊഴിപ്രകാരമാണ് ഫെര്‍ണാണ്ടസിനെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുട്ടി സുഖം പ്രാപിച്ചുവരുന്നു.


Keywords: Karnadaka News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.