കണ്ണൂര്‍: സി.എം.പി. നേതാവായിരുന്ന എം.വി.രാഘവനോട് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാണിച്ചില്ലെന്ന് കെ.സുധാകരന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
എം.വി.രാഘവന്റെ ഏറ്റവുംവലിയ ആഗ്രഹം പരിയാരം മെഡിക്കല്‍ കോളേജ് തിരിച്ചുപിടിക്കുക എന്നതായിരുന്നു. എന്നാല്‍, അത് തിരികെ നല്കുന്നതിനോ ഏറ്റെടുക്കുന്നതിനോ യു.ഡി.എഫ്. സര്‍ക്കാറിന് സാധിച്ചില്ല. എം.വി.ആറിന്റെ ആത്മാവിനോടെങ്കിലും നീതികാണിക്കാന്‍ ഇനിയെങ്കിലും അത് ചെയ്‌തേ മതിയാകൂ.
പുതുതലമുറയ്ക്ക് എം.വി.ആറിനെക്കുറിച്ചറിയാന്‍ പരിയാരം മെഡിക്കല്‍ കോളേജ് അദ്ദേഹത്തിന്റെ നാമത്തിലറിയപ്പെടണം. എം.വി.രാഘവനും യു.ഡി.എഫും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് കാരണവും പരിയാരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടുള്ളതായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.
സി.പി.എമ്മിനോട് എം.വി.ആര്‍. സന്ധിചെയ്തു എന്ന് പറയുന്നവര്‍ക്ക് മുഴുഭ്രാന്താണ്. പിണറായി വിജയനടക്കമുള്ളവര്‍ സ്വയം അപഹാസ്യരാകുന്നതരത്തിലുള്ള വാദങ്ങള്‍ പിന്‍വലിക്കണം. എം.വി.ആറിനെപ്പോലെ വേട്ടയാടപ്പെട്ട വേറൊരു വ്യക്തിയില്ല. അതുകൊണ്ടുതന്നെ സി.പി.എമ്മിനോട് സന്ധിചെയ്യാന്‍ എം.വി.ആര്‍. തയ്യാറായിരുന്നില്ല. സി.പി.എം. കമ്യൂണിസ്റ്റല്ല എന്ന് വിശ്വസിക്കുന്ന ആളാണ് എം.വി.ആര്‍. അദ്ദേഹം ഫാസിസ്റ്റ് എന്നാണ് സി.പി.എമ്മിനെ വിശേഷിപ്പിച്ചിരുന്നത് -സുധാകരന്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment