മംഗളൂരു: വിവാഹിതയായ യുവതിയുമൊത്ത് ഒളിച്ചോടിയ യുവാവിന്റെ വീടിന് അജ്ഞാതര്‍ തീയിട്ടു. കുന്ദാപുര അസമെബയലിലെ സര്‍ഫറാസിന്റെ വീടിനാണ് ചൊവ്വാഴ്ച വെളുപ്പിനു തീയിട്ടത്. വീടിന്റെ മര ഉരുപ്പടികളും ഫര്‍ണിച്ചറുമെല്ലാം നശിച്ചു. ആര്‍ക്കും പരിക്കില്ല.
കുന്ദാപുരയിലെ വിവാഹിതയായ യുവതിയുമായി കഴിഞ്ഞദിവസമാണ് സര്‍ഫറാസ് ഒളിച്ചോടിയത്. യുവതിയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഈ വിവാഹത്തില്‍ യുവതിക്കു താത്പര്യമുണ്ടായിരുന്നില്ല. അതിനിടെയാണ് ധനികനായ സര്‍ഫറാസിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പിന്നീട് അയാളുമൊത്ത് പോവുകയായിരുന്നു.
അതോടെ നാട്ടില്‍ പ്രശ്‌നങ്ങളായി. യുവതിയുടെ വീട്ടുകാരും ഭര്‍ത്തൃവീട്ടുകാരും പരാതി നല്‍കി. അന്വേഷണത്തിനൊടുവില്‍ ഇരുവരെയും കണ്ടെത്തുകയും യുവതിയെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ സര്‍ഫറാസിനെക്കുറിച്ച് വിവരമില്ല.
വീടിനു തീപിടിച്ചസമയത്ത് ആരും വീട്ടിലുണ്ടായിരുന്നില്ല. പള്ളിയില്‍പ്പോകുന്ന ചിലരാണ് വീടിനു തീപിടിച്ചതു കണ്ടത്. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പെട്രോളുപയോഗിച്ചാണ് തീകൊളുത്തിയതെന്നു സംശയമുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment