ബദിയഡുക്ക: ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജിനുവേണ്ടി സ്ഥാപിച്ച തറക്കല്ല് പട്ടിക്ക് മൂത്രമൊഴിക്കാനുള്ളതല്ലെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ച സ്ഥാപനം പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും എന്‍.എന്‍.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മ്മാണം വേഗത്തിലാക്കണമെന്നാ വശ്യപ്പെട്ട് സമര സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോകുന്നതില്‍ ഉദ്യോഗസ്ഥ ലോബികള്‍ കളിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ചില പദ്ധതികളെ തകിടം മറിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ കാര്യത്തില്‍ ഒരു തന്ത്രവും വിലപോവില്ല.
ജനുവരിക്ക് മുമ്പായി കോളജിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരിക്കുന്നു. അത് യഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. അഥവ നിര്‍മ്മാണം പിന്നെയും നീണ്ടുപോവുകയാണെങ്കില്‍ സമര സമിതിയോടൊപ്പം താനും സമരത്തിലുണ്ടാകുമെന്നും എന്‍.എ.കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ കോളജ് സമരത്തില്‍ രാഷട്രീയമില്ലെന്നും തെക്കന്‍ ലോബി കാസര്‍കോടിനോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ജനം ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ സമര നായിക ലീല കുമാരി അമ്മ ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. എസ്.എം.മയ്യ സ്വാഗതം പറഞ്ഞു.
പ്രൊഫ.എ.ശ്രീനാഥ്, കെ.ബി.മുഹമ്മദ് കുഞ്ഞി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ബദിയഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ ജയറാം, വൈസ് പ്രസിഡണ്ട് കെ.എന്‍.കൃഷ്ണഭട്ട്, എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോമശേഖര, വൈസ് പ്രസിഡണ്ട് എ.എ.ആയിഷ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൈനാര്‍, ജഗന്നാഥ ഷെട്ടി, പി.എന്‍.അമ്മണ്ണയ്യ, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, മഞ്ചുനാഥ് മാന്യ, എം.എച്ച്.ജനാര്‍ദ്ധന, അന്‍വര്‍ ഓസോണ്‍, ഹമീദ് കെടഞ്ചി, അബ്ദുല്ല സംസാരിച്ചു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment