Latest News

രജനിയുടെ മൃതദേഹം കടത്തിക്കൊണ്ടുപോകാന്‍ സഹായിച്ച സ്ഥാപന ഉടമ അറസ്റ്റില്‍

നീലേശ്വരം: ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവനക്കാരിയും കൊളവറ മാവിലങ്ങാട് കോളനിയിലെ കണ്ണന്റെ മകളുമായ രജനിയുടെ (34) കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍.

വടകര സ്വദേശിയും മദര്‍ തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയുമായ ബെന്നിയെയാണ് നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു പ്രേമനും സംഘവും അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 12 ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രജനിയെ സ്ഥാപന നടത്തിപ്പുകാരനായ നീലേശ്വരം കണിച്ചിറ സ്വദേശി സതീശന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സ്ഥാപനത്തില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ കശപിശക്ക് ഒടുവില്‍ ദേഷ്യം പൂണ്ട സതീശന്‍ രജനിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയും മൃതദേഹം സ്ഥാപനത്തിലെ മുറിയില്‍ ഒളിപ്പിച്ചു വക്കുകയായിരുന്നു. പിറ്റേന്ന് സതീശന്‍ വടകരയിലുള്ള ബെന്നിയെ ചെറുവത്തൂരിലെ സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തുകയും സംഭവം വിശദീകരിക്കുകയും ചെയ്തിരുന്നു.
സതീശന്‍ സാധാരണ ഉപയോഗിക്കുന്ന ഒമിനി വാന്‍ ബെന്നിയുടെ ഉടമസ്ഥതയിലുള്ളതാണ്. അന്ന് രാത്രി മുറിയില്‍ നിന്ന് മൃതദേഹം നീക്കാന്‍ ഇരുവരും തീരുമാനിക്കുകയും മൃതദേഹം വണ്ടിയില്‍ കയറ്റാന്‍ ബെന്നി സതീശനെ സഹായിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മൃതദേഹവും കയറ്റി സതീശന്‍ ഒമിനിവാനുമായി പോയെങ്കിലും ബെന്നി സതീശനോടൊപ്പം ആ നേരം കൂട്ടുകൂടിയിരുന്നില്ല. അന്ന് രാത്രി സ്ഥാപനത്തിലെ മുറിയില്‍ തന്നെ തങ്ങിയ ബെന്നി രാവിലെ വടകരയിലേക്ക് വണ്ടികയറുകയും ചെയ്തു.
കൊലപാതക വിവരമറിഞ്ഞിട്ടും അത് ബന്ധപ്പെട്ടവരെ അറിയിക്കാതെ തെളിവുകള്‍ നശിപ്പിക്കുവാന്‍ കൂട്ടു നിന്നു എന്നതാണ് ബെന്നിക്കെതിരെ ചുമത്തിയ കുറ്റം.
ബെന്നിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കോടതി റിമാന്റ് ചെയ്തു. 

ഒക്‌ടോബര്‍ 20 ന് രാവിലെയാണ് കണിച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍ തോപ്പില്‍ നിന്ന് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹം പുറത്തെടുത്തത്.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണപിള്ള നേരിട്ട് സ്ഥലത്തെത്തി മ-തദേഹം പുറത്തെടുത്ത് സ്ഥലത്ത് വെച്ച് തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യുകയായിരുന്നു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.