Latest News

പന്നടുക്കം മുഹമ്മദ് നിര്യാതനായി

ബോവിക്കാനം: ബോവിക്കാനം മുതലപ്പാറ ബുഖാരിയ്യ ഇസ്ലാമിക്‌ കേംപ്ലക്​സിന്‍റെ സ്ഥാപക നേതാക്കളിലെ സജീവ പ്രവര്‍ത്തകനും പൊതുകാര്യപ്രസക്തനുമായിരുന്ന പന്നടുക്കം മുഹമ്മദ് (72) നിര്യാതനായി.

പന്നടുക്കം അഹമ്മദിന്റെയും മറിയമ്മയുടെയും മകനാണ്. പരേതനായ ആലൂര്‍ കടവില്‍ അഹമ്മദിന്‍റെ മകള്‍ മറിയയാണ് ഭാര്യ. അബ്ദുല്‍ ഹമീദ്‌, മൊയിദീന്‍ കുഞ്ഞി, മണിയങ്കോട് അഹമ്മദ്‌ കുഞ്ഞിയുടെ ഭാര്യ സുഹ്റ, എന്നിവര്‍ മക്കളാണ്.

അബ്ദുല്ല പന്നടുക്കം, ഖദീജ, ഫാത്തിമ, ആയിശ, എന്നിവര്‍ സഹോദരങ്ങളാണ്.

പരേതന്‍റെ നിര്യാണത്തില്‍ ബുഖാരിയ്യ ഇസ്ലാമിക്‌ കേംപ്ലക്​സ് ചെയര്‍മാന്‍ സയ്യിദ്‌ അബ്ദുല്‍ഖാദര്‍ കെ.സി.ആറ്റക്കോയ തങ്ങളും ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജിയും അനുശോചിച്ചു.


Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.