കാസര്‍കോട് : സിപിഎം പ്രവര്‍ത്തകന്‍ കുമ്പളയിലെ പി മുരളിയെ (37) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികള്‍ കൂടി പോലീസ് പിടിയിലായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കര്‍ണാടകയിലെ ഒളിസങ്കേതത്തില്‍ കഴിയുകായിരുന്ന പ്രധാന പ്രതികളും ബി ജെ പി രക്തസാക്ഷി കുമ്പള കണ്ണൂര്‍ പേരോലിലെ ദയാനന്ദന്റെ മകനുമായ ശരതും സുഹൃത്ത് ദിനു എന്ന ദിനേശനുമാണ് മംഗലാപുരത്ത് വെച്ച് പോലീസിന്റെ വലയിലായത്.
കൊലപാതകത്തിനു ശേഷം ചിലരുടെ സഹായത്തോടെ അതിരഹസ്യമായി മംഗലാപുരത്ത് പൊങ്ങിയ ഇരുവര്‍ക്കും മംഗലാപുരത്തുള്ള ചിലര്‍ ഒളിസങ്കേതം ഒരുക്കിക്കൊടുക്കുകയായിരുന്നു വെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് ഇവരെ വിടാതെ പിന്തുടരുകയായിരുന്നു. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച ചിലര്‍ പോലീസ് വലയിലാണ്.
ഈ കേസില്‍ ഭരത്, മിഥുന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവര്‍ കൊലപാതകത്തില്‍ സഹായികളായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നതാണ് പോലീസിന് കിട്ടിയ വിവരം. മുഖ്യപ്രതികള്‍ ശരതും ദിനേശനുമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇവരെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ഗൂഡാലോചനയെക്കുറിച്ചും ഇതിന്റെ രീതിയെക്കുറിച്ചും ഇവര്‍ക്ക് പുറത്തു നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഉള്ള വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പോലീസ് കരുതുന്നത്.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment