ബേക്കല്‍: യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ബിരിയാണി പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പടന്ന കാന്തിലോട്ടെ മയിലാഞ്ചിക്കലില്‍ എം കെ മുഹമ്മദ് ഫസലിനെ(35)യാണ് ബേക്കല്‍ പോലീസ് ബുധനാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ ഫസലിന്റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍ നിന്നും തെറിച്ചുവീണിരുന്നു. ഈ ഫോണ്‍ ഉഷാകുമാരി കൈക്കലാക്കുകയും തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ഫോണ്‍ പോലീസിന് കൈമാറുകയുമായിരുന്നു.ഈ ഫോണാണ് കേസിലെ പ്രതിയെ തിരിച്ചറാന്‍ സഹായകമായത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ ഫസലിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയാണുണ്ടായത്.
Keywords: Kasaragod, Kerala News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
മുഹമ്മദ് ഫസലിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2014 നവംബര്‍ 21ന് വൈകുന്നേരം പെരിയ വണ്ണാത്തിച്ചാലിലെ ഉഷാകുമാരിയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല മുഹമ്മദ് ഫസല്‍ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
വീടിനടുത്തുള്ള നടവഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ ഫസല്‍ തടഞ്ഞു നിര്‍ത്തുകയും സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉഷാകുമാരി ബഹളം വെച്ചതോടെ പരിസരവാസികള്‍ ഓടിയെത്തിയതിനാല്‍ ഫസല്‍ കവര്‍ച്ചാശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായത്.
രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ ഫസലിന്റെ മൊബൈല്‍ഫോണ്‍ കൈയ്യില്‍ നിന്നും തെറിച്ചുവീണിരുന്നു. ഈ ഫോണ്‍ ഉഷാകുമാരി കൈക്കലാക്കുകയും തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയും ഫോണ്‍ പോലീസിന് കൈമാറുകയുമായിരുന്നു.ഈ ഫോണാണ് കേസിലെ പ്രതിയെ തിരിച്ചറാന്‍ സഹായകമായത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍ പോയ ഫസലിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടുകയാണുണ്ടായത്.
No comments:
Post a Comment