ഉദുമ: സി പി എം പ്രവര്‍ത്തകന്‍ ഉദുമ മാങ്ങാട് ബാരയിലെ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബാരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുജിത്ത് എന്ന കുട്ടാപ്പിക്ക് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു.
കഴിഞ്ഞ വര്‍ഷം തിരുവോണനാളില്‍ രാത്രിയിലാണ് ബാലകൃഷ്ണന്‍ ബന്ധു വീട്ടില്‍ പോയി മോട്ടോര്‍ ബൈക്കില്‍ തിരിച്ചു വരുന്നതിനിടയിലാണ് കൊലക്കത്തിക്കിരയായത്. സംഭവം കഴിഞ്ഞ്
കഴിഞ്ഞ വര്‍ഷം തിരുവോണനാളില്‍ രാത്രിയിലാണ് ബാലകൃഷ്ണന്‍ ബന്ധു വീട്ടില്‍ പോയി മോട്ടോര്‍ ബൈക്കില്‍ തിരിച്ചു വരുന്നതിനിടയിലാണ് കൊലക്കത്തിക്കിരയായത്. സംഭവം കഴിഞ്ഞ്
ആഴ്ചകള്‍ക്കുള്ളില്‍ മുഖ്യപ്രതികളായ കുട്ടാപ്പിയും ബാരയിലെ ശ്യാംമോഹനനും പോലീസ് പിടിയിലായി. ഒരു വര്‍ഷത്തോളമായി ഇരുവരും റിമാന്റിലാണ്.
കുട്ടാപ്പി നേരത്തെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി അപേക്ഷ നിരസിക്കുകയും രണ്ട് മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ആഗസ്റ്റ് 18 ന് വിചാരണ നടപടികള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും സാക്ഷികള്‍ക്ക് സമന്‍സ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബാലകൃഷ്ണന്റെ ഭാര്യയും കേസിലെ പരാതിക്കാരനും ചേര്‍ന്ന് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു.
ഇതേ തുടര്‍ന്ന് വിചാരണ നടപടികള്‍ താത്കാലികമായി മാറ്റി. വീണ്ടും ഒക്‌ടോബര്‍ 20 ന് വിചാരണ നടപടികള്‍ തുടങ്ങാന്‍ കോടതി തീരുമാനിച്ചെങ്കിലും ഇതിനെതിരെ ബാലകൃഷ്ണന്റെ ഭാര്യയും പരാതിക്കാരനും ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചു.
ഇതിനു തൊട്ടു പിന്നാലെയാണ് ഒരു വര്‍ഷമായി വിചാരണ നടപടികള്‍ കാത്തു ജയിലില്‍ റിമാന്റില്‍ കഴിയുന്ന കുട്ടാപ്പി ജാമ്യത്തിനു വേണ്ടി ജില്ലാ കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തില്ല.

ഒരു പ്രതി സാങ്കേതിക കാരണങ്ങളുടെ പേരില്‍ അനിശ്ചിതമായി ജയിലില്‍ റിമാന്റില്‍ കഴിയുന്നത് കടുത്ത മനുഷ്യ അവകാശ ലംഘനമാണെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇരുവിഭാഗത്തിന്റെയും വാദത്തിനു ശേഷം കുട്ടാപ്പിക്ക് കോടതി വ്യാഴാഴ്ച ജാമ്യം അനുവദിക്കുകയായിരുന്നു. കുട്ടാപ്പിയോടൊപ്പം ഒരു വര്‍ഷമായി റിമാന്റില്‍ കഴിയുന്ന ശ്യാം മോഹന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment