കാഞ്ഞങ്ങാട്: ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെയും ഇടതു മതേതര പ്രസ്ഥാനങ്ങളുടെയും ഐക്യനിര വളര്‍ന്ന് വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നതായി ആര്‍.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് പൂവച്ചന്‍ നാസര്‍ പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിനെതിരെ ആര്‍.വൈ.എഫ് നടത്തിയ യുവ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാഷ്ട്രീയത്തില്‍ അക്രമത്തിന്റെയും കയ്യൂക്കിന്റെയും കാലം കഴിഞ്ഞതായും, കേരളീയ സമൂഹം അത്തരം ചെയ്തികളെ തിരസികരിച്ചതായും തുടര്‍ന്ന് പറഞ്ഞു.
ആര്‍.എസ്.പി യുടെ മുന്നണി മാറ്റത്തെ തള്ളിപ്പറഞ്ഞവര്‍ ദേശീയ തലത്തില്‍ മതേതര പ്രസ്ഥാനങ്ങളുടെ ഐക്യനിരയിലേക്ക് കടന്ന് വരുമെന്നും അതിനുള്ള സമയം അതിവിദൂരമല്ലെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. യോഗത്തില്‍ സി.എ കരീം ചന്തേര അധ്യക്ഷത വഹിച്ചു.
ഏ.വി രാമകൃഷ്ണന്‍, പി.സി രാജേന്ദ്രന്‍, ഹരീഷ്.ബി. നമ്പ്യാര്‍, ബഷീര്‍ വെള്ളിക്കോത്ത്, കരിവെള്ളൂര്‍ വിജയന്‍, എന്‍.വിജയന്‍, സുലത എസ്സ്, തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീക്ക്.എം.കെ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment