ഉദുമ: പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്കൂളില്‍ കേരളപ്പിറവി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പ്രശസ്ത കവിയും അധ്യാപകനുമായ മാധവന് പുറച്ചേരി മുഖ്യാഥിയായി പങ്കെടുത്തു.
കേരള സമൂഹം മലയാളത്തെ മറന്നാല്‍ ലോകത്തില്‍ മറ്റാര്‍ക്കും അത് ഓര്‍മ്മപ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ തയ്യാറാക്കിയ മലയാളം കൈയ്യെഴുത്ത് മാസിക ചടങ്ങില്‍ പ്രകാശനം ചെയ്തു. സാഹിത്യരംഗത്തെ പുതുപ്രവണതകളെ കുട്ടികള്‍ക്ക് അദ്ദേഹം പരിചയപ്പെടുത്തി
ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ എം. രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം മേധാവി ഈശ്വരപ്രസാദ് നന്ദി രേഖപ്പെടുത്തി
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment