മത്സ്യ ബന്ധനത്തിന് കടലിലിറങ്ങാന്‍ എത്തിയ രണ്ട് സംഘങ്ങളാണ് കടല്‍ക്കരയില്‍ മണിക്കൂറുകളോളം ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 33 ഓളം പേര്‍ക്കെതിരെ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു. അക്രമം പടരാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കീഴൂര്‍ മേഖലയിലെ കടല്‍ തീരങ്ങളിലും മേല്‍പ്പറമ്പ് ഭാഗത്തും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കലോത്സവം നടന്ന സമയത്ത് രണ്ട് യുവാക്കള്‍ മദ്യപിച്ച് എത്തിയെന്ന് പോലീസിനെ ചിലര്‍ വിവരമറിയിക്കുകയും പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇവരെ ഒറ്റിക്കൊടുക്കുകയായിരുന്നുവെന്ന് ആരോപിച്ച് യുവാക്കളുടെ സുഹൃത്തുക്കളും രംഗത്ത് വന്നു. അഴിമുഖത്ത് സംഘര്‍ഷം ഉടലെടുക്കാന്‍ ഇത് ഇടയാക്കി.
Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment